അഞ്ജു സി വിനോദ്
മുപ്പതു കഴിയുന്നതോടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഒരു എക്സട്ര കെയർ വേണം. നിങ്ങളുടെ ശരീരത്തിനെന്ന പോലെ തലച്ചോറിനും പരിചണം ആവശ്യമായ ഒരു സമയമാണിത്.
ഭക്ഷണങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, കോഎൻസൈം ക്യു, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് ഓർമശക്തി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടാനും സമ്മർദം കൈകാര്യം ചെയ്യാനും തലച്ചോറിനെ സഹായിക്കും.
മൈൻഡ്ഫുൾ ഡീടോക്സ്
തലച്ചോറിന് പുനഃസജ്ജമാകാൻ ഡിജിറ്റൽ ഇടവേള ആവശ്യമാണ്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിശ്ചിത സമയത്തേക്കു കുറയ്ക്കുന്നത് തലച്ചോറിന് പ്രോസസിങ് സമയം കിട്ടാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു.
വ്യായാമം
ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ ഓർമശക്തി, മാനസികാവസ്ഥ, ഏകാഗ്രത എന്നിവയെ ബാധിക്കുന്നു. ബ്രെയിൻ വർക്ക്ഔട്ടുകളിലൂടെയും മറ്റ് വ്യായാമത്തിലൂടെയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത് തലച്ചോറിലെ പുതിയ കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുക വഴി ഓർമശക്തിമെച്ചപ്പെടാനും മാനസിക ക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കും. വിട്ടുമാറാത്ത സമ്മർദം ഓർമശക്തിയെ ദുർബലമാക്കുരയും തലച്ചോറിനെ ചുരുക്കുകയും ചെയ്യുന്നു.
ഉറക്കം
തലച്ചോറിനെ വിഷമുക്തമാക്കുകയും ഓർമകളെ ഏകീകരിക്കുകയും പുനഃസജ്ജമാക്കുകയും ചെയ്യുന്നതിന് ഗുണമേന്മയുള്ള ഉറക്കത്തിന് പ്രധാനമാണ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
സാമൂഹിക ബന്ധങ്ങൾ
സാമൂഹിക ബന്ധങ്ങൾ മസ്തിഷ്ക സർക്യൂട്ടുകളെ സജീവമാക്കുന്നു. പ്രായമാകുന്തോറും, സാമൂഹികമായി ഇടപഴകുന്നത് ഏകാന്തത, മാനസിക സമ്മർദം, ഓർമക്കുറവ് എന്നിവയെ പോലും മറികടക്കാൻ സഹായിക്കും.