ലോകരാജ്യങ്ങളിലെ എസിയുടെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

വൈദ്യുതി ലാഭിക്കാനും വര്‍ധിച്ചുവരുന്ന ആവശ്യം നിയന്ത്രിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്

ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, സ്‌പെയിന്‍, യുഎസ്, ബല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ വ്യവസ്ഥയനുസരിച്ച് ഇന്ത്യയില്‍ എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ പരിമിതപ്പെടുത്തും.

2022ലാണ് സ്‌പെയിനില്‍ എസികള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഓഫിസുകളിലും പൊതുകെട്ടിടങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലും താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴാന്‍ പാടില്ല

അമേരിക്കയില്‍ വീടുകളില്‍ എസിയുടെ താപനില 25.5 ഡിഗ്രി സെല്‍ഷ്യസായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം

വേനല്‍ക്കാലത്ത് ചൈനയില്‍ പൊതുസ്ഥാപനങ്ങളില്‍ എസിയുടെ കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസ് ആണ്. നിയമം ലംഘിച്ചാല്‍ പിഴ ഉള്‍പ്പടെ ഈടാക്കും

ഓസ്‌ട്രേലിയയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എസികള്‍ക്ക് മാത്രമേ വില്‍പ്പനയുള്ളു. 22 ഡിഗ്രി മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ഉപയോഗിക്കണമെന്നാണ് ശുപാര്‍ശ

ഇറ്റലിയിലും സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള പൊതു കെട്ടിടങ്ങളില്‍ താപനില 25ഡിഗ്രി സെല്‍ഷ്യലില്‍ താഴാന്‍ പാടില്ലെന്നാണ് നിയമം. ബല്‍ജിയത്തില്‍ എസികളുടെ കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 27ഡിഗ്രി സെല്‍ഷ്യസുമാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

samakalika malayalam