കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമോ?; അറിയാം ആറ് നിക്ഷേപ പ്ലാനുകള്‍

എ എം

കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ ലക്ഷ്യമിട്ട് നിരവധി നിക്ഷേപ പദ്ധതികള്‍ (investment plans) വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ചില ആകര്‍ഷകമായ പ്ലാനുകള്‍ ചുവടെ:

investment plans

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാക്കള്‍ക്കോ അക്കൗണ്ട് തുറക്കാം.

investment plans

സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.2 ശതമാനമാണ്. പ്രതിവര്‍ഷം 250 മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സെക്ഷന്‍ 80C പ്രകാരം മാതാപിതാക്കള്‍ക്ക് നികുതി ഇളവിനും ഇത് പ്രയോജനപ്പെടുത്താം.

investment plans

പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. സെക്ഷന്‍ 80C പ്രകാരം നികുതി ഇളവിനും അര്‍ഹതയുണ്ട്. 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉള്ളതിനാല്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമാണ്.

investment plans

അഞ്ച് വര്‍ഷത്തെ മെച്യൂരിറ്റി കാലയളവുള്ള ഒരു സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. മത്സരാധിഷ്ഠിത പലിശ നിരക്കും (ആനുകാലികമായി പരിഷ്‌കരിക്കുന്നു) സെക്ഷന്‍ 80C പ്രകാരം നികുതി ആനുകൂല്യവും ലഭിക്കുന്നു.

investment plans

കുട്ടികളുടെ ഭാവിയെ കരുതി യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനിലും നിക്ഷേപിക്കാവുന്നതാണ്. പ്രീമിയത്തിന്റെ ഒരു ഭാഗം ലൈഫ് ഇന്‍ഷുറന്‍സിലേക്കാണ് പോകുന്നത്. ബാക്കിയുള്ളത് ഇക്വിറ്റിയിലോ കടപ്പത്രത്തിലോ നിക്ഷേപിക്കുന്നു.

investment plans

യൂണിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനിന് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ പീരീഡ് ഉണ്ട്. വിപണി പ്രകടനത്തെ ആശ്രയിച്ച് ഉയര്‍ന്ന വരുമാനം ലഭിക്കാനുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നു. സെക്ഷന്‍ 80C പ്രകാരം മാതാപിതാക്കള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കാനും ഇത് പ്രയോജനപ്പെടുത്താം. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് കൊണ്ട് റിസ്‌ക് ഉണ്ട്.

investment plans

മ്യൂച്ചല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനാണ് മറ്റൊരു ആകര്‍ഷണീയമായ നിക്ഷേപ പദ്ധതി. ഭാവിയില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് കൊണ്ട് നഷ്ടസാധ്യത ഉണ്ടെന്നത് ഓര്‍ക്കണം.

investment plans

ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളിലും നിക്ഷേപിക്കാവുന്നതാണ്. പലിശ നിരക്ക് സാധാരണയായി മാര്‍ക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകളേക്കാള്‍ കുറവാണെങ്കിലും, കുട്ടികള്‍ക്കുള്ള പ്രത്യേക എഫ്ഡികള്‍ വിദ്യാഭ്യാസ ചെലവുകളും മറ്റ് ആവശ്യങ്ങളും നിറവേറ്റാന്‍ സഹായിക്കും.

investment plans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam