മടി വേണ്ട, തടി കുറയ്ക്കാൻ ചില മോര്‍ണിങ് ശീലങ്ങള്‍

അഞ്ജു സി വിനോദ്‌

നമ്മുടെ ചില ചെറിയ ചുവടുവെയ്പ്പുകളാണ് നാളെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കുന്നത്. ആരോ​ഗ്യക്കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. മോർണിങ് ദിനചര്യയിൽ ഉണ്ടാക്കുന്ന ചില ചെറിയ മാറ്റങ്ങൾ പൊണ്ണത്തടി, ഉറക്കമില്ലായ്മ, സമ്മർദം തുടങ്ങിയവ നയിന്ത്രിക്കാനും ക്രമീകരിക്കാനും സഹായിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷമുള്ളവരും ആരോ​ഗ്യമുള്ളവരുമാക്കുന്നു.

ഒരു ഗ്ലാസ് വെള്ളം

ഏഴ്-എട്ട് മണിക്കൂര്‍ നീണ്ട ഉറക്കത്തിന് ശരീരം ഹൈഡ്രേറ്റ് ചെയ്യേണ്ടത് രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ദിവസം ആരംഭിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വിഷാംശം പുറന്തള്ളാനും സഹായിക്കും. അതിലേക്ക് ചെറുനാരങ്ങ നീരു പിഴിഞ്ഞതു കൂടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാക്കും. വിശപ്പിനെ നിയന്ത്രിക്കാനും ഫാറ്റ് മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

വ്യായാമം

ശേഷം ഒരു 15 മിനിറ്റ് വേഗത്തിലുള്ള നടത്തം, ലളിതമായ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും സഹായിക്കും. മാത്രമല്ല, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ദിവസം മുഴുന്‍ ഊര്‍ജമുള്ളവരാക്കാനും സഹായിക്കും.

പ്രോട്ടീന്‍ റിച്ച് ബ്രേക്ക്ഫാസ്റ്റ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ (മുട്ട, ഓട്‌സ്, ഗ്രീക്ക് യോഗര്‍ട്ട്) ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന് കൂടുതല്‍ സംതൃപ്തി ഉണ്ടാക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണകഴിക്കുന്ന ശീലം കുറയ്ക്കാന്‍ സഹായിക്കും.

മെഡിറ്റേഷന്‍

അഞ്ച് അല്ലെങ്കില്‍ 10 മിനിറ്റ് മെഡിറ്റേഷന്‍ അല്ലെങ്കില്‍ ശ്വസന വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് കുടവയര്‍ ചാടുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ശാന്തമായ മനസിന് മികച്ച ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാക്കാന്‍ സാധിക്കും.

സൂര്യപ്രകാശം

സൂര്യപ്രകാശം നമ്മുടെ ശരീരത്തിലെ സര്‍ക്കാര്‍ഡിയല്‍ റിഥത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് സെറോട്ടോണിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും ഇത് ഊര്‍ജ്ജശ്വലരാക്കാനും ശ്രദ്ധകേന്ദ്രീകരിക്കാനും സഹായിക്കും. രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് രാത്രി മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

ജേണലിങ്

ഒരോ ദിവസവും ആരോഗ്യത്തിലും ഫിറ്റ്നസിലുമുള്ള പുരോഗതി രേഖപ്പെടുത്തുന്നത് നിങ്ങള്‍ക്ക് മാനസികമായ സന്തോഷം നല്‍കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.