അഞ്ജു സി വിനോദ്
കടലു കാണാൻ ഇറങ്ങിയാലും സൊറ പറഞ്ഞിരിക്കാൻ ആണെങ്കിലും ഒരുപടി കപ്പലണ്ടി കൊറിക്കാൻ ഉണ്ടെങ്കിൽ ഉന്മേഷം കൂടും. ഈ നേരം പോക്കിനപ്പുറം, കപ്പലണ്ടിയിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അയണ്‍, കാത്സ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ കപ്പലണ്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും നിലക്കടല മികച്ചതാണ്. ദിവസവും നിലക്കടല കഴിക്കുന്നത് നല്ലതാണ്, എന്നാല്‍ ചിലരില്‍ നിലക്കടല അലര്‍ജി ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
കപ്പലണ്ടി പേശി ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നതില്‍ ശാരീരിക ശക്തിയും കായികബലം വര്‍ധിപ്പിക്കും.
ഗര്‍ഭണികള്‍ കപ്പലണ്ടി കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യകരമായ വളര്‍ച്ചെ പ്രോത്സാഹിപ്പിക്കും.
നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ- 6 ആസിഡ് ചര്‍മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തില്‍ രക്തം ഉണ്ടാകാനും നിലക്കടല കഴിക്കുന്നത് സഹായിക്കും. വിളര്‍ച്ച നേരിടുന്നവര്‍ നിലക്കടല ദിവസവും കഴിക്കാവുന്നതാണ്.
ചര്‍മത്തില്‍ ചുളിവുണ്ടാകുന്ന തരത്തിലുള്ള വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാന്‍ നിലക്കടല കഴിക്കുന്നതിലൂടെ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ ചര്‍മത്തിന്‍റെ യുവത്വം സംരക്ഷിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates