അഞ്ജു സി വിനോദ്
പൊണ്ണത്തടി എല്ലാവര്‍ക്കും ഒരു പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പ് കത്തിക്കാന്‍ വ്യായാമം മാത്രം പോരാ, ഭക്ഷണക്കാര്യത്തിലും ശ്രദ്ധവേണം. അധിക കൊഴുപ്പിനെ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം:
ആപ്പിള്‍
കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയ ആപ്പിള്‍ ദിവസവും കഴിക്കുന്നത് വയറിന് സംതൃപ്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും സഹായിക്കും. ഇത് കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസത്തിനും സഹായിക്കും.
ബെറിപ്പഴങ്ങള്‍
ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ബെറിപ്പഴങ്ങള്‍ ദിവസവും കഴിക്കുന്നത് കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുന്തിരി
മുന്തിരിയില്‍ അടങ്ങിയ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും ഇന്‍സുലിന്‍ ക്രമീകരിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുന്‍പ് മുന്തിരി കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
തണ്ണിമത്തന്‍
തണ്ണിമത്തന്റെ ഏതാണ്ട് 90 ശതമാനവും വെള്ളമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും കൊഴുപ്പ് നീക്കാനും സഹായിക്കുന്നു.
പപ്പായ
പപ്പായയില്‍ അടങ്ങിയ ദഹന എന്‍സൈം ആയ പപൈന്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നതിനൊപ്പം ബ്ലോട്ടിങ്ങും കൊഴുപ്പും നീക്കം ചെയ്യുന്നു.
ഓറഞ്ച്
ഓറഞ്ചില്‍ ധാരാളം നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം വയറിന് സംതൃപ്തിയും മെറ്റബോളിസം മെച്ചപ്പെടുന്നതിനും സഹായിക്കും. ഇത് അധിക കലോറി നീക്കം ചെയ്യാന്‍ സഹായിക്കും.
കിവി
കിവിയില്‍ വിറ്റാമിന്‍ സി, നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഫാറ്റ് മെച്ചബോളിസത്തിനും സഹായിക്കുന്നു.
മാതളനാരങ്ങ
ആന്റിഓക്‌സിഡന്റുകളും പോളിഫിനോള്‍സും അടങ്ങിയ മാതളനാരങ്ങ ശരീരത്തില്‍ കൊഴുപ്പിനെ വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കും.