സമകാലിക മലയാളം ഡെസ്ക്
ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ ലയണ്‍ സഫാരിക്ക് ഇറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് രാവിലെയാണ് മോദി ഗിര്‍ വനത്തില്‍ എത്തിയത്.
വനഭംഗി പകര്‍ത്താനായി ഫോട്ടോ ഗ്രാഫറായി മാറിയ മോദി വന്യജീവികളുടെ ചിത്രങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്തു.
ഏഷ്യാറ്റിക് സിംഹത്തിന്റെ ആവാസ കേന്ദ്രമായ ഗിറിലെ നിമിഷങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് മോദി എക്‌സില്‍ കുറിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ മോദി ഓര്‍ത്തെടുത്തു.
ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുവരികയാണെന്ന് മോദി.
സംരക്ഷിത പ്രദേശത്ത് വിഹരിക്കുന്ന സിംഹത്തിന്റെ ആകര്‍ഷകമായ സൗന്ദര്യം മോദിയുടെ ചിത്രങ്ങളില്‍ ഇടംപിടിച്ചു
ഗിറിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് മോദി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക