സമകാലിക മലയാളം ഡെസ്ക്
സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കരിയറിലെ 300ാം അന്താരാഷ്ട്ര ഏകദിനം കഴിഞ്ഞ ദിവസം കളിച്ചു.
300 ഏകദിനങ്ങള്‍ കളിക്കുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ താരമായും കോഹ്‌ലി മാറി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, എംഎസ് ധോനി എന്നിവരാണ് കോഹ്‌ലിക്കു മുന്‍പ് 300 ഏകദിനങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍.
300 അതിനു മുകളില്‍ ഏകദിനം കളിച്ച ലോകത്തെ മൊത്തം താരങ്ങളുടെ പട്ടികയില്‍ 18ാം സ്ഥാനത്ത് കോഹ്‌ലിയും പേരെഴുതി ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരമാണ് കോഹ്‌ലിയുടെ 300ാം ഏകദിനം.
ലോകത്ത് ഇതുവരെ ഒരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി.
300 ഏകദിനങ്ങളും 100നു മുകളില്‍ ടെസ്റ്റ്, ടി20 മത്സരങ്ങളും അന്താരാഷ്ട്ര തലത്തില്‍ കളിച്ച ഏക താരമായി കോഹ്‌ലി മാറി.
123 ടെസ്റ്റുകളും 125 ടി20 മത്സരങ്ങളും കോഹ്‌ലി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ 9230 റണ്‍സും ഏകദിനത്തില്‍ 14096 റണ്‍സും ടി20യില്‍ 4188 റണ്‍സും കോഹ്‌ലിക്ക് സ്വന്തം.
ഏകദിനത്തില്‍ 51 സെഞ്ച്വറികള്‍, ടെസ്റ്റില്‍ 30, ടി20യില്‍ ഒരു സെഞ്ച്വറി നേട്ടങ്ങളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക