സമകാലിക മലയാളം ഡെസ്ക്
സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും
കൃഷ്ണകുമാറിന്റെ മക്കള്‍ക്കും ഭാര്യയ്ക്കും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകരാണുള്ളത്.
വീട്ടുകാര്‍ ഓസി എന്നു വിളിക്കുന്ന ദിയയുടെ വിവാഹവും ആഘോഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അശ്വിനാണ് ദിയയുടെ ഭര്‍ത്താവ്.
അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ദിയ കൃഷ്ണ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം അഞ്ചാം മാസത്തെ ചടങ്ങുകളും ആഘോഷങ്ങളും താരം പുറത്തുവിട്ടിരുന്നു.
രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു ചടങ്ങ് നടന്നത്.
രണ്ടാം ദിവസം കറുപ്പ് സാരി ഉടുത്തതിന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു.
വിചിത്രമായ ആശയമൊന്നുമല്ല ഈ ചടങ്ങിന് ധരിക്കേണ്ടത് കറുത്ത സാരിയാണെന്ന് ദിയ പറയുന്നു. അമ്മയ്ക്കും കുഞ്ഞിനും കണ്ണുകിട്ടാതിരിക്കുന്നത് നടത്തുന്ന ചടങ്ങാണിതെന്നും താരം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക