സമകാലിക മലയാളം ഡെസ്ക്
നമ്മുടെ വീടുകളില്‍ കഴുകാനുള്ള തുണികള്‍ ഇട്ടുവെയ്ക്കുന്ന ഒരു ബാസ്‌കറ്റ് ഉണ്ടാകും
അതിലെ ദ്വാരങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ
എന്തിനായിരിക്കും ഈ ബാസ്‌കറ്റുകളില്‍ നിറയെ ദ്വാരങ്ങള്‍? ചിന്തിച്ചിട്ടുണ്ടോ?
ഈ ദ്വാരങ്ങളെ ലോണ്‍ട്രി ലവ്: ഫൈണ്ടിങ് ജോയ് ഇന്‍ എ കോമണ്‍ ചോര്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാര്‍ഡ്‌സണ്‍ ഭാരവുമായാണ് ബന്ധപ്പെടുത്തുന്നത്.
ബാസ്‌കറ്റില്‍ നിറയെ ദ്വാരങ്ങളുണ്ടെങ്കില്‍ ഭാരം കുറവ് അനുഭവപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.
മുഷിഞ്ഞ തുണികളിലെ ദുര്‍ഗന്ധം അകറ്റാനും ബാസ്‌കറ്റിലെ ദ്വാരങ്ങള്‍ സഹായിക്കുന്നു.
വൈകി തുണികള്‍ അലക്കേണ്ടി വന്നാല്‍ അടച്ചു വെക്കുമ്പോള്‍ ദുര്‍ഗന്ധം കൂടും.
ബാസ്‌കറ്റില്‍ ദ്വാരങ്ങളുണ്ടെങ്കില്‍ ദുര്‍ഗന്ധം തങ്ങിനില്‍ക്കാതെ പുറത്തേയ്ക്ക് പോകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക