മാസ വാടക കിട്ടിയില്ലെങ്കില്‍ വാടകക്കാരെ പുറത്താക്കാമോ?

സമകാലിക മലയാളം ഡെസ്ക്

സന്മനുസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വന്നിട്ടുണ്ടോ.

വാടക കുടിശികയുടെ പേരില്‍ വീട് കുടിയൊഴിപ്പിക്കുന്നതില്‍ ഉടമയും വാടക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. കേസ് സുപ്രീം കോടതിയിലെത്തി.

കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കോടതി നിര്‍ദേശപ്രകാരം വാടകത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് വാടകക്കാരനെ പുറത്താക്കാമോ എന്നതായിരുന്നു തര്‍ക്ക വിഷയം

വാടക കുടിശികയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടക്കുമ്പോള്‍ വാടകക്കാരന്‍ കുടിശികയായുള്ള തുക മാത്രമല്ല ഭാവിയില്‍ നല്‍കാനുള്ള കക്ഷികള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചതോ കോടതി നിശ്ചയിച്ചതോ ആയ വാടകത്തുകയും നല്‍കണം

കുടിയൊഴിപ്പിക്കലിനെതിരെ വാടകക്കാരന്‍ കൊടുത്ത അപ്പീലില്‍ വിധി വരുന്നതു വരെയുള്ള കാലയളവില്‍ ഉടമയ്ക്ക് മാസവാടക നല്‍കണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തി

കേസ് നടന്നുകൊണ്ടിരിക്കുന്നതിടയില്‍ കോടതി ഉത്തരവിട്ടിട്ടും വാടകത്തുക നല്‍കാതിരിക്കുന്നത് കുടിയൊഴിപ്പിക്കുന്നതിന് മതിയായ കാരണമാകാവുന്നതാണ്.

സുപ്രീംകോടതിയുടെ മീര ദേവി വേര്‍സസ് ദിനേശ് ചന്ദ്ര ജോഷി കേസിലെ വിധി പ്രകാരം കുടിയൊഴിപ്പിക്കലിന്റെ കേസ് തുടരുന്നതിനിടയില്‍ മാസവാടക നല്‍കാതിരുന്നാല്‍ വാടകക്കാരനെ കുടിയൊഴിപ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക