കന്യാസ്ത്രീ പട്ടം സ്വീകരിച്ച ഒരാള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വില്‍പ്പത്രം എഴുതാതെ മാതാപിതാക്കള്‍ മരിച്ചാല്‍ മകള്‍ക്കും സ്വത്തുവകകളില്‍ അവകാശം ഉണ്ട്

എന്നാല്‍ കന്യാസ്ത്രീ പട്ടം സ്വീകരിച്ച ഒരാളുടെ പിന്തുടര്‍ച്ചാവകാശ നിയമത്തെപ്പറ്റി നമ്മുടെ നിയമത്തില്‍ കൃത്യമായി ഒന്നും പ്രതിപാദിക്കുന്നില്ല

അതിനാല്‍ ഈ നിയമത്തില്‍ സ്പഷ്ടത ലഭിക്കുന്നതിനായി ഇതിനെക്കുറിച്ചുള്ള വിധിന്യായങ്ങളാണ് പരിശോധിക്കാറുള്ളത്

2017 ജൂണ്‍ 7ന് തിയതി കേരള ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് കെ രാമകൃഷ്ണനും ചേര്‍ന്ന് ഒരു വിധി പ്രസ്താവിച്ചു.

കന്യാസ്ത്രീ ആകാന്‍ പ്രതിജ്ഞ എടുത്തത് കൊണ്ട് മാത്രം ഒരാള്‍ പിതാവിന്റെ വസ്തുവിലുള്ള മക്കളുടെ അവകാശം നഷ്ടപ്പെടുന്നില്ല

വില്‍പ്പത്രമെഴുതാതെ പിതാവ് മരിക്കുകയാണെങ്കില്‍ വൈദികനായ മകനോ കന്യാസ്ത്രീ ആയ മകള്‍ക്കോ സ്വത്തിലുള്ള അവകാശം നഷ്ടപ്പെടുന്നില്ല

അതേസമയം ഇവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം സ്വത്ത് വകകള്‍ വേണ്ടെന്ന് വെയ്ക്കാം.

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും നിലവിലുള്ളപ്പോള്‍ കാനന്‍ നിയമത്തില്‍ പറയുന്നതുപോലുള്ള നിയമങ്ങള്‍ ബാധകമല്ലെന്ന് കോടതി എടുത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക