'എന്റെ ആദ്യത്തെ സോളോ ഡാൻസ്! ഉറക്കമില്ലാത്ത 7 മണിക്കൂർ'

സമകാലിക മലയാളം ഡെസ്ക്

റൂഹി

ജാൻവി കപൂർ നായികയായെത്തിയ ചിത്രമായിരുന്നു 'റൂഹി'. ചിത്രം പുറത്തിറങ്ങിയിട്ട് നാല് വർഷം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ മനോഹരമായ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ടെൻഷൻ

"റൂഹിയുടെ നാല് വർഷവും എന്റെ ആദ്യത്തെ സോളോ ഡാൻസ് നമ്പറും. ഞാൻ ചെറിയ കുട്ടിയായിരുന്നു, ഈ പാട്ടിനെക്കുറിച്ച് എനിക്ക് വളരെ ടെൻഷനുണ്ടായിരുന്നു!"

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

റിഹേഴ്സൽ

"കഠിനമായ വെളിച്ചത്തിൽ കണ്ണു ചിമ്മാതെ എങ്ങനെ നിൽക്കാം എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഗുഡ്‌ ലക്ക് ജെറിയുടെ ഷൂട്ടിങ്ങിനിടയിൽ മൂന്ന് ദിവസം പരിശീലനം നടത്തി".

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

ഉറക്കമില്ലാത്ത മണിക്കൂറുകൾ

"രാത്രി മുഴുവൻ പട്യാലയിൽ ഗുഡ്‌ ലക്ക് ജെറിയുടെ ഷൂട്ടിങ്. രാവിലെ അവിടുന്ന് പായ്ക്ക് അപ്പ് ചെയ്ത് പറന്നുയർന്നു, ആ രാത്രി നദിയോൻ പാറിന്റെ ഷൂട്ടിങ്. ഉറക്കമില്ലാത്ത ഏഴ് മണിക്കൂർ കൊണ്ട് പാട്ട് പൂർത്തിയാക്കി".

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

കാമറയ്ക്ക് മുന്നിൽ

"ആ ദിവസം തന്നെ വീണ്ടും ജെറിയുടെ ചിത്രീകരണത്തിലേക്ക്. മൂന്ന് ദിവസത്തെ ഉറക്കമില്ലാത്ത മാരത്തൺ, കാമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നതിന്റെ ആവേശം മാത്രം".

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

അവസാന നിമിഷം

"രസകരമായ കാര്യമെന്താണെന്നു വച്ചാൽ, എന്റെ ഈ തിളങ്ങുന്ന വസ്ത്രം ഒറ്റ ദിവസം കൊണ്ട് അതും അവസാന നിമിഷം മനീഷ് മൽഹോത്ര ഒരുക്കി എന്നതാണ്".- ജാൻവി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സംവിധാനം

മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ നിർമിച്ച് ഹാർദിക് മേത്ത ആണ് റൂഹി സംവിധാനം ചെയ്തത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

കഥ

ഹണിമൂൺ ആഘോഷിക്കുന്ന നവവധൂ വരൻമാരെ തട്ടിക്കൊണ്ടു പോകുന്ന ഒരു പ്രേതത്തിന്റെ കഥയാണ് റൂഹി പറയുന്നത്.

ജാൻവി കപൂർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക