ബെര്‍ത്ത് യാത്രകളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?; നിയമം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ട്രെയിനില്‍ സ്ലീപ്പര്‍, എസി ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരില്‍ ചിലര്‍ക്കെങ്കിലും ബെര്‍ത്ത് ഏത് സമയം മുതല്‍ ഉപയോഗിക്കാം എന്ന സംശയം തോന്നാം

ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം റിസര്‍വ് ചെയ്ത ബെര്‍ത്തില്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ ഉറങ്ങാവുന്നതാണ്.

ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ സമയം ബെര്‍ത്ത് ഉപയോഗിക്കാന്‍ റെയില്‍വേ ഇളവ് നല്‍കുന്നുണ്ട്.

രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ സീറ്റില്‍ ഇരിക്കുന്ന മറ്റുള്ളവര്‍ ബെര്‍ത്ത് അനുവദിച്ച യാത്രക്കാരന് വേണ്ടി മാറി കൊടുക്കേണ്ടതാണ്.

യാത്രക്കാരുടെ പരസ്പര സമ്മതത്തില്‍ സീറ്റില്‍ ഇരിക്കുന്നതിന് കുഴപ്പമില്ല

സൈഡ് ലോവര്‍ സീറ്റില്‍ സൈഡ് അപ്പര്‍ യാത്രക്കാരന് ഇരിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം രാവിലെ 6 മുതല്‍ രാത്രി 10 മണി വരെയാണ്.

പകല്‍ സമയത്ത് മിഡില്‍ ബെര്‍ത്തിലെ യാത്രക്കാര്‍ മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ വേണ്ടി അത് മടക്കി വയ്ക്കാം

ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്യുന്ന റിസര്‍വ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് രാത്രി 10 മണിക്ക് മുമ്പോ രാവിലെ 6 മണിക്കു ശേഷമോ സീറ്റില്‍ ഉറങ്ങാന്‍ കഴിയില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക