പുതിയ ടിഡിഎസ് ചട്ടം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍; അറിയാം നികുതിദായകര്‍ക്കുള്ള ഇളവ്

സമകാലിക മലയാളം ഡെസ്ക്

നികുതിദായകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന പുതിയ ടിഡിഎസ് (tax deducted at source) ചട്ടം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍

2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റിലാണ് നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ ടിഡിഎസ് ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത്

ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിനും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്നുള്ള വരുമാനത്തിനുമുള്ള ടിഡിഎസ് ഇളവ് പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ചതാണ് ഇതില്‍ ഒന്ന്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിഡിഎസ് ഇളവ് പരിധി സര്‍ക്കാര്‍ ഇരട്ടിയാക്കി.

ഏപ്രില്‍ 1 മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പലിശ വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ ടിഡിഎസ് പിടിക്കൂ

മുതിര്‍ന്നവരുടെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും (എഫ്ഡി) റെക്കറിങ് നിക്ഷേപങ്ങളില്‍ നിന്നുമുള്ള (ആര്‍ഡി) ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള പലിശ വരുമാനത്തിന് മാത്രമേ ടിഡിഎസ് ബാധകമാകൂ.

ഒരു മുതിര്‍ന്ന പൗരന്റെ വാര്‍ഷിക പലിശ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ടിഡിഎസ് പിടിക്കില്ല

60 വയസില്‍ താഴെയുള്ളവരുടെ പലിശ വരുമാനത്തിന്റെ ടിഡിഎസ് പരിധി 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇന്‍ഷുറന്‍സ്, ബ്രോക്കറേജ് മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ലഭിക്കുന്ന കമ്മീഷനുകള്‍ക്കുള്ള ടിഡിഎസ് ഇളവ് പരിധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ടിഡിഎസ് പരിധി 15,000 രൂപയില്‍ നിന്ന് 20,000 രൂപയായാണ് ഉയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക