സമകാലിക മലയാളം ഡെസ്ക്
1853, ഏപ്രില്‍ 16 നാണ് ഇന്ത്യയില്‍ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയത്, 34 കീമി ദൂരം(ബോരിബണ്ടര്‍ മുതല്‍ താനെ വരെ)
ഇന്ത്യയില്‍ ആദ്യത്തെ എസി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതെന്നാണെന്ന് അറിയാമോ?
1928, സെപ്റ്റംബര്‍ 1നാണ് ഇന്ത്യയില്‍ ആദ്യമായി എസി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്
ബ്രീട്ടീഷ് ഭരണകാലത്താണ് ട്രെയിനുകളില്‍ പ്രത്യേകം എസി കോച്ചുകള്‍ അവതരിപ്പിച്ചത്
തേര്‍ഡ് ക്ലാസ് കോച്ചുകളാണ് സാധാരണക്കാര്‍ക്കായി നല്‍കിയിരുന്നത്
പഞ്ചാബ് മെയിലായിരുന്നു(പഞ്ചാബ് ലിമിറ്റഡ്) ഇന്ത്യയിലെ ആദ്യത്തെ എസി ട്രെയിന്‍
മുംബൈയിലെ ബെല്ലാര്‍ഡ് പിയര്‍ സ്‌റ്റേഷനില്‍ നിന്ന് പെഷാവറിലേക്കായിരുന്നു(ഇപ്പോള്‍ പാകിസ്ഥാനില്‍) സര്‍വീസ്
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, ഈ ട്രെയിന്‍ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസിനും പഞ്ചാബിലെ ഫിറോസ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്നു.
ഇന്ന്, എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്കുമായി സൗകര്യപ്രദമായി എസി, സ്ലീപ്പര്‍, ജനറല്‍ ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക