റെയില്‍വേ ട്രാക്കില്‍ കരിങ്കല്ലുകള്‍ ഇടുന്നത് എന്തിന്?

സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ പാളങ്ങളില്‍ ഇടുന്ന കരിങ്കല്ലുകളെ ട്രാക്ക് ബാലസ്റ്റ് എന്നാണ് പറയുന്നത്.

റെയിലുകള്‍ക്കും സ്ലീപ്പറുകള്‍ക്കും സ്ഥിരത നല്‍കുന്നതിനും സുഗമവും സുരക്ഷിതവുമായ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതിനും റെയില്‍വേ പാളങ്ങളില്‍ കരിങ്കല്ലുകള്‍ ഇടുന്നത് പ്രധാനമാണ്

സ്ലീപ്പറുകള്‍ (പാളങ്ങളെ പിന്തുണയ്ക്കുന്ന കനത്ത ബീമുകള്‍) സ്ഥാപിക്കുന്നതിനുള്ള അടിത്തറയാണ് ബാലസ്റ്റ്

ബാലസ്റ്റ് ട്രെയിനിന്റെ ഭാരം ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പാളം തെറ്റുന്നത് തടയുകയും ചെയ്യും

ചരലിന്റെ സുഷിര സ്വഭാവം ട്രാക്കില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയും. പ്രത്യേകിച്ച് കനത്ത മഴയുള്ള പ്രദേശങ്ങളില്‍.

ട്രാക്ക് ബെഡില്‍ സസ്യങ്ങള്‍ വളരുന്നത് തടയാന്‍ ബാലസ്റ്റ് സഹായിക്കും

ഭാരമുള്ള ട്രെയിനുകള്‍ ട്രാക്കിലൂടെ പാസ് ചെയ്യുമ്പോഴുണ്ടാകുന്ന മര്‍ദ്ധവും വൈബ്രെഷനുകളും എര്‍ത്തു ചെയ്തു നിര്‍ത്താന്‍ വേണ്ടിയാണ് ഈ കരിങ്കല്ലുകള്‍ ട്രാക്കില്‍ ഇട്ടിട്ടുള്ളത്.

സുഗമമായ യാത്ര സമ്മാനിക്കുന്നതിനൊപ്പം തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു.

കൂര്‍ത്ത വശങ്ങളുള്ള മെറ്റല്‍ കല്ലുകള്‍ തന്നെ വേണം ഉപയോഗിക്കാന്‍. ഉരുണ്ട കല്ലുകള്‍ ഉപയോഗിച്ചാല്‍, ടണ്ണുകള്‍ ഭാരമുള്ള ട്രെയിന്‍ ഓടുമ്പോള്‍ ട്രാക്ക് തെന്നിമാറി അപകടങ്ങള്‍ക്ക് വഴിയൊരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക