നിറങ്ങളുടെ ആഘോഷം; ഹോളിയുടെ ഐതീഹ്യം എന്ത്?

സമകാലിക മലയാളം ഡെസ്ക്

നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേറ്റ് രാജ്യം

പിടിഐ

ഹോളി 'തിന്മയുടെ മേല്‍ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നു

പിടിഐ

ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന ഹോളിക ദഹനം പ്രധാന ആചാരങ്ങളില്‍ ഒന്നാണ്.

പിടിഐ

ഫാല്‍ഗുന മാസത്തിലെ പൂര്‍ണിമ പൗര്‍ണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്.

പിടിഐ

ശീതകാല ദിനങ്ങള്‍ക്ക് വിട നല്‍കി വേനല്‍ക്കാലത്തെ സ്വാഗതം ചെയ്യാനുമായി ആളുകള്‍ ഹോളിയെ കാണുന്നു.

പിടിഐ

ഹിന്ദു പുരാണങ്ങളില്‍ 'ഹോളിക'യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്.

പിടിഐ

പ്രഹ്ലാദനെ കൈകളിലെടുത്ത് ഹോളിക അഗ്നിയിലേക്ക് ഇറങ്ങിയെങ്കിലും പ്ലഹ്ലാദന് വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പൊള്ളലേറ്റില്ല. എന്നാല്‍ ഹോളിക തീയില്‍ വെന്തുമരിക്കുകയും ചെയ്തു.

പിടിഐ

ഹിരണ്യകശിപുവിനെ കൊലപ്പെടുത്തി പ്രഹ്ലാദനെ മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹം രക്ഷപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ഹോളി ആഘോഷിക്കുന്നത്

പിടിഐ

ഹോളി ദിനത്തില്‍ ആളുകള്‍ മധുരം നിറഞ്ഞതും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ കഴിക്കുകയും പങ്കുവെക്കുകയും ചെയ്യും. തണ്ടായി, ഗുജ്ജിയ, മാല്‍പുവ, പുരാന്‍ പോളി, ഭാംഗ് എന്നിവയാണ് ഹോളി സമയത്ത് കഴിക്കുന്ന വിശേഷപ്പെട്ട പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും

പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക