സമകാലിക മലയാളം ഡെസ്ക്
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിക കവര് അഥവാ കായലിലെ നീല വെളിച്ചം കാണാന്‍ സഞ്ചാരികളുടെ പ്രവാഹം.
കുമ്പളങ്ങിയില്‍ മാത്രമല്ല, സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കളത്ര മേഖലയിലെ ചെമ്മീന്‍ കെട്ടുകളിലും കായലോരങ്ങളിലും കവര് കണ്ടുതുടങ്ങി
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് കവരിന്റെ സീസണ്‍
വെള്ളത്തില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെയാണ് ഇവ ദൃശ്യമാകുക
വേനല്‍കാലത്ത് കായലിലെയും പാടശേഖരങ്ങളിലെയും വെള്ളത്തിന് ഉപ്പ് വര്‍ധിക്കുന്നതാണ് കവര് ദൃശ്യമാകാന്‍ കാരണം
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ പുറപ്പെടുവിക്കുന്ന പ്രകാശത്തെയാണ് കവര് എന്ന് വിളിക്കുന്നതെന്നാണ് ശാസ്ത്ര പറയുന്നത്. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.
ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഈ ജീവികള്‍ പ്രകാശം പുറപ്പെടുവിക്കുന്നതത്രെ. ഇരയെ പിടികൂടാന്‍ കൂടി ഉപയോഗിക്കുന്ന ഈ പ്രകാശം ഈ ജീവികളുടെ പ്രതിരോധ മാര്‍ഗം കൂടിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക