സമകാലിക മലയാളം ഡെസ്ക്
പോസ്റ്റ് ഓഫീസിന്റെ ഒട്ടുമിക്ക ലഘു സമ്പാദ്യ പദ്ധതികളും 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ്
ഈ നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപത്തിന് അനുസരിച്ച് ഒരു സാമ്പത്തികവര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ ക്ലെയിം ചെയ്യാം
ദീര്‍ഘകാല നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നായ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ആദായനികുതി നിയമത്തിലെ 80സി പ്രകാരം നികുതിരഹിത റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്നു. 80C പ്രകാരം പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ പ്രതിവര്‍ഷമുള്ള ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപം ആദായനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലെ പ്രതിവര്‍ഷമുള്ള ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപവും നികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിലെ കണക്ക് പ്രകാരം വാര്‍ഷിക പലിശനിരക്ക് 7.7 ശതമാനമാണ്.
പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയും നികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് സെക്ഷന്‍ 80സി പ്രകാരം കിഴിവ് ലഭിക്കുക
നികുതി ആനുകൂല്യം ലഭിക്കുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ഒന്നരലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം കിഴിവ് ലഭിക്കും. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിങ് സ്‌കീമാണ് മറ്റൊന്ന്. സ്ഥിര നിക്ഷേപ പദ്ധതിയുടെ എല്ലാ സവിശേഷതകളുമുള്ള ഈ സ്‌കീം 80 സി പ്രകാരം നികുതി കിഴിവിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക