വാരിവലിച്ച് തിന്നല്ലേ; സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത വർധിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മൂന്ന് നേരത്തെ ഭക്ഷണം ഒറ്റ നേരം ഒരുമിച്ച് കഴിച്ചു വയറുനിറയ്ക്കുന്ന പ്രവണത ചെറുപ്പക്കാര്‍ക്കില്‍ കൂടുതലാണ്. എന്നാല്‍ ബിഞ്ച് ഈറ്റിങ് അല്ലെങ്കില്‍ ഓവര്‍ ഈറ്റിങ് പതിവാക്കുന്നത് സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം.

ഭക്ഷണക്രമക്കേടുകളുടെ ഒരു സാധാരണ പാർശ്വഫലമാണ് വന്ധ്യതാ പ്രശ്നങ്ങൾ. അമിതമായി ഭക്ഷണം കഴിക്കുന്നത് സ്ഥിരമാക്കിയാല്‍ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.

ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കും. അണ്ഡോത്പാദനം തടയുന്നത് മുതൽ ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഗർഭധാരണ പ്രശ്നങ്ങൾ

ബിഞ്ച് ഈറ്റിങ് മോശം പോഷകാഹാര അവസ്ഥയിലേക്ക് നയിക്കുകയും ഇത് മാനസിക സമ്മർദത്തിനും പൊണ്ണത്തടിക്കും കാരണമാവുകയും ചെയ്യുന്നു. ഇത് ഗര്‍ഭധാരണ പ്രശ്നങ്ങളിലേക്ക് നയിക്കാം.

വന്ധ്യത

അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതമായ കലോറി ഉപഭോഗം എന്നിവ ശാരീരിക പ്രത്യുത്പാദന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതിലൂടെ വന്ധ്യതയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

ഭക്ഷണക്രമക്കേടുകള്‍ ഉള്ളവരില്‍ ഹൈപ്പോതലാമസിൽ നിന്നുള്ള GnRH ന്റെ പ്രകാശനം കുറയുകയും തലച്ചോറ് പ്രത്യുൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ ഹൈപ്പോഥലാമിക് അമെനോറിയ എന്ന് വിളിക്കുന്നു. ഇത് ആര്‍ത്തവ ക്രമക്കേടിലേക്കും പിന്നീട് വന്ധ്യതയിലേക്കും നയിക്കാം.

ഭക്ഷണക്രമക്കേടു തടയാന്‍

  • കൃത്യമായ ഇടവേളകളില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

  • ദൈനംദിന കലോറി ഉപഭോഗം പരിശോധിക്കുക.

  • ദിനചര്യയിൽ വ്യായാമം ഉള്‍പ്പെടുത്തുക.