ലോകത്ത് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഏഴ് ജോലികള്‍ ഏതൊക്കെയെന്ന് അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

സര്‍ജന്‍ - ശസ്ത്രക്രിയാ വിദഗ്ധരില്‍ ന്യൂറോ സര്‍ജന്‍മാര്‍ക്കും കാര്‍ഡിയാക് സര്‍ജന്‍മാര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നു.

അനസ്‌തേഷ്യോളജിസ്റ്റ്- അനസ്‌തേഷ്യ നല്‍കുന്നവരാണ് അനസ്‌തേഷ്യോളജിസ്റ്റുകള്‍. ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന പ്രൊഫഷണലുകളാണ് ഇവര്‍

കോര്‍പ്പറേറ്റ് അഭിഭാഷകര്‍- ബഹുരാഷ്ട്ര കമ്പനികളുടെ ലയനങ്ങള്‍, ഏറ്റെടുക്കല്‍, കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നു. ആകര്‍ഷക ശമ്പളം ലഭിക്കുന്ന ജോലി.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ - വലിയ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ നിര്‍ദേശങ്ങളും പദ്ധതികളും തയാറാക്കുന്നവര്‍. ഉയര്‍ന്ന അടിസ്ഥാന ശമ്പളവും ബോണസും ലഭിക്കും.

ടെക് സിഇഒ- ടെക് കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് മികച്ച ശമ്പളവും ബോണസും ലഭിക്കുന്നു.

ഡേറ്റ സയന്റിസ്റ്റ്- സങ്കീര്‍ണ്ണമായ ഡാറ്റ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നവര്‍

എയര്‍ലൈന്‍ പൈലറ്റ് - പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികളിലെ പരിചയസമ്പന്നരായ പൈലറ്റുമാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക