സമകാലിക മലയാളം ഡെസ്ക്
ദീപക് പാണ്ഡ്യയുടേയും ബോണി പാണ്ഡ്യയുടേയും മകളായി 1965 സെപ്തംബര്‍ 19ന് ഒഹായോവിലെ യൂക്ലിഡില്‍ സുനിത വില്യംസ് ജനിച്ചു
പിതാവ് ഇന്ത്യന്‍ വംശജനും മാതാവ് സ്ലൊവേനിയന്‍ വംശജയുമായിരുന്നു
അമേരിക്കന്‍ പൗരത്വമുള്ള സുനിത മൈക്കേല്‍ ജെ വില്യംസ് എന്ന പൊലീസ് ഓഫീസറെയാണ് വിവാഹം കഴിച്ചത്.
ഭൗതിക ശാസ്ത്രത്തില്‍ ബിഎസ്‌സിയും എംഎസ്‌സിയും നേടി
1983ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ഔദ്യോഗിമായി ജോലിയില്‍ പ്രവേശിച്ചു.
1989 ജൂലൈയില്‍ അവര്‍ യുദ്ധ ഹെലികോപ്ടറില്‍ പരിശീലനം ആരംഭിച്ചു.
യുഎസ് സ്റ്റേറ്റ് ആര്‍മിയിലെ ടെസ്റ്റ് പൈലറ്റ് ഇന്‍സ്ട്രക്ടറായ സുനിത 30ലധികം വ്യത്യസ്ത വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.
1995ല് മെല്‍ബണിലെ ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിങ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ സുനിത 1998ല്‍ നാസയില്‍ ബഹിരാകാശ പരിശീലനം ആരംഭിച്ചു
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത
2007ല് ഏപ്രില്‍ 16ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ട്രെഡ് മില്ലില്‍ ഓടിക്കൊണ്ട് ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുത്തു. ആദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ച് മാരത്തണില്‍ പങ്കെടുത്ത ആദ്യ വനിതയായി
2024ല് എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും സംഘവും പേടകത്തിന്റെ തകരാര്‍ മൂലം ബഹിരാകാശത്ത് തങ്ങിയത് 9 മാസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക