ഏപ്രില്‍ മുതല്‍ വാഹന വില ഉയരും; വര്‍ധന പ്രഖ്യാപിച്ച് കമ്പനികള്‍

സമകാലിക മലയാളം ഡെസ്ക്

ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ

ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി

2025ല്‍ മൂന്നാം തവണയാണ് കമ്പനി കാര്‍ വില കൂട്ടുന്നത്

ജനുവരിയിലും സമാനമായി നാലുശതമാനം വരെ മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു

ഫെബ്രുവരിയില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 1,500 രൂപ മുതല്‍ 32,500 രൂപ വരെയായിരുന്നു വര്‍ധന

വാണിജ്യ വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം വരെ വില വര്‍ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

image credit: ians

ജനുവരിയില്‍ യാത്രാ വാഹനങ്ങളുടെ വിലയില്‍ ടാറ്റ മോട്ടോഴ്‌സ് മൂന്ന് ശതമാനം വരെ വില വര്‍ധന വരുത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക