സമകാലിക മലയാളം ഡെസ്ക്
ഫ്രാങ്ക് റൂബിയോ - അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ 371 ദിവസം ചെലവഴിച്ചു, ഒറ്റ യാത്രയില്‍ കൂടുതല്‍ സമയം ബഹിരാകാശത്ത് തങ്ങിയ അമേരിക്കക്കാരനെന്ന റെക്കോര്‍ഡ് ഫ്രാങ്കിനാണ്
മാര്‍ക്ക് തോമസ് വാന്‍ഡെ ഹെ - യുഎസ് ആര്‍മി മുന്‍ കേണലും നാസ ബഹിരാകാശയാത്രികന്‍, അമേരിക്കക്കാരനായ മാര്‍ക്ക് 355 ദിവസമാണ് ബഹിരാകാശത്ത് തങ്ങിയത്
സ്‌കോട്ട് കെല്ലി - അമേരിക്കന്‍ ബഹിരാകാശയാത്രികണ്‍, എഞ്ചിനീയറും മുന്‍ നേവി ക്യാപ്റ്റന്‍. സ്‌കോട്ട്‌കെല്ലി തുടര്‍ച്ചയായി 340 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു
ക്രിസ്റ്റീന കോച്ച് - അമേരിക്കന്‍ ബഹിരാകാശയാത്രികയും എഞ്ചിനീയറും. തുടര്‍ച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിതാ ബഹിരാകാശയാത്രിക
പെഗ്ഗി വിറ്റ്‌സണ്‍ - റിട്ട. അമേരിക്കന്‍ ബഹിരാകാശയാത്രിക, ബയോകെമിസ്റ്റ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യ വനിതാ കമാന്‍ഡര്‍, 289 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്
സുനിത വില്യംസ് - റെക്കോര്‍ഡ് ബഹിരാകാശ നടത്തങ്ങള്‍ക്ക് പേരുകേട്ട അമേരിക്കന്‍ ബഹിരാകാശയാത്രിക. ബഹിരാകാശത്ത് 286 ദിവസം ചെലവഴിച്ചു.
ആന്‍ഡ്രൂ മോര്‍ഗന്‍ - ആന്‍ഡ്രൂ മോര്‍ഗന്‍ വിരമിച്ച യുഎസ് സൈനിക ഉദ്യോഗസ്ഥനും നാസ ബഹിരാകാശയാത്രികനുമാണ്. ഐഎസ്എസില്‍ 272 ദിവസം ചെലവഴിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക