കഠിനമായ നടുവേദന, എപ്പോള്‍ ഡോക്ടറേ കാണണം

സമകാലിക മലയാളം ഡെസ്ക്

ഒരു ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വേദന

വിശ്രമം നല്‍കിയിട്ടും നടുവേദന ഒരു ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, വൈദ്യസഹായം തേടേണ്ട സമയമായെന്നാണ് അര്‍ഥം. സ്ഥിതി വഷളാകുന്നത് തടയുന്നതിന് നേരത്തെയുള്ള ഇടപെടൽ പ്രധാനമാണ്.

മരവിപ്പ്, തരിപ്പ്, ബലക്കുറവ്

പുറം വേദനയ്‌ക്കൊപ്പം മരവിപ്പ്, തരിപ്പ്, ബലക്കുറവ് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഒരുപക്ഷേ ഞരമ്പിന്‍റെ പരിക്കോ തകരാറിനെയോ ആകാം സൂചിപ്പിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ വേദന ദീര്‍ഘനാള്‍ നീണ്ടുപോകാന്‍ സാധ്യതയുണ്ട്.

നിർദ്ദിഷ്ട സമയങ്ങളിലോ സ്ഥാനങ്ങളിലോ വേദന

രാത്രിയിൽ അല്ലെങ്കിൽ ചില സ്ഥാനങ്ങളിൽ (കിടക്കുന്നത് പോലെ) തീവ്ര വേദന അനുഭവപ്പെടുന്നത് കൂടുതൽ ഗുരുതരമായ അവസ്ഥയെ സൂചിപ്പിക്കാം. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വൈദ്യ സഹായം ഉടനടി തേടണം.

വേദന മറ്റ് ശരീരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു

കാലു പോലുള്ള മറ്റ് ശരീര ഭാഗങ്ങളിലേക്ക് വേദന വ്യാപിക്കുകയാണെങ്കിൽ, അത് പുറം വേദനയ്ക്കപ്പുറം ഗുരുതര ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

അപകടത്തിനു ശേഷമുള്ള വേദന

വീഴ്ച, വാഹനാപകടം അല്ലെങ്കിൽ മറ്റ് പരിക്കുകൾ എന്നിവയെത്തുടർന്നുള്ള നടുവേദനയ്ക്ക് ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്.

ശരീരഭാരം കുറയുക

പുറം വേദനയോടൊപ്പം, വലിയ രീതിയില്‍ ശരീരഭാരം കുറയുന്നുവെങ്കില്‍ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം. അപ്രതീക്ഷിതമായ ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

പനി

പുറം വേദനയ്‌ക്കൊപ്പമുള്ള പനി അണുബാധയെ സൂചിപ്പിക്കാം. പനി തുടരുകയോ അല്ലെങ്കിൽ മരുന്നുകൾക്ക് പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ വേഗത്തിൽ വൈദ്യസഹായം തേടണം.