സമകാലിക മലയാളം ഡെസ്ക്
തുറന്നു പറയാറുണ്ട്
സത്യ സായ് ബാബയുടെ ഭക്തയാണ് താനെന്ന് പലപ്പോഴും തുറന്നു പറയാറുണ്ട് നടി സായ് പല്ലവി.
പുട്ടപർത്തിയിൽ
സായ് ബാബയുടെ പുട്ടപർത്തിയിലെ ആശ്രമത്തിലും സായ് പല്ലവി സന്ദർശനം നടത്താറുണ്ട്.
ഭക്തർ
തന്റെ അമ്മയും മുത്തശ്ശനുമെല്ലാം സായ് ബാബയുടെ വലിയ ഭക്തരാണെന്നും നടി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
പേരിട്ടത്
'കുട്ടിക്കാലം മുതലേ ഞാനും സായ് ബാബയുടെ ഭക്തയാണ്. അദ്ദേഹമാണ് എനിക്ക് സായ് പല്ലവി എന്ന് പേരിട്ടത്'. -പഴയൊരു അഭിമുഖത്തിൽ നടി പറഞ്ഞു.
കുട്ടിക്കാല ചിത്രങ്ങളും
അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും ഇടയ്ക്ക് സായ് പല്ലവി പങ്കുവയ്ക്കാറുണ്ട്.
പ്രേമം
നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അമരൻ
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സായ് പല്ലവിയുടെ അമരൻ എന്ന ചിത്രം ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു.
നിരവധി സിനിമകൾ
ഈ വർഷവും നിരവധി സിനിമകളാണ് സായ് പല്ലവിയുടേതായി ലൈൻ അപ്പിലുള്ളത്. രാമായണ ആണ് നടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക