യാത്ര പോകാം, കേരളത്തിലെ ഈ എട്ട് സ്ഥലങ്ങളിലേയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

നെല്ലിയാമ്പതി

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് നെല്ലിയാമ്പതി. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് മനോഹരമായ നെല്ലിയാമ്പതിയില്‍ എത്തിച്ചേരാം.

നെല്ലിയാമ്പതി | ഫയല്‍

തെന്മല

കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം ഡെസ്റ്റിനേഷന്‍. നക്ഷത്രവനം, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈബിംഗ് എന്നിവയൊക്കെയാണ് ആകര്‍ഷണങ്ങള്‍

വയനാട്

ജില്ല മുഴുവനും കണ്ടാല്‍ തീരാത്തത്ര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ചരിത്രം ഉറങ്ങുന്ന ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, റിസോര്‍ട്ടുകള്‍, തേയിലത്തോട്ടങ്ങള്‍, ട്രീ ഹൗസ് ഹട്ടുകള്‍, എടക്കല്‍ ഗുഹ, ബാണാസുര സാഗര്‍ അണക്കെട്ട് അങ്ങനെ നിരവധി ആകര്‍ഷണങ്ങള്‍

വയനാട് ചുരം | ഫയല്‍

ഗവി

പത്തനംതിട്ട ജില്ലയിലാണ് ഗവി ഗ്രാമം. നിബിഡ വനത്തിലൂടെയുള്ള ആവേശകരമായ ജീപ്പ് സഫാരി, പക്ഷിനിരീക്ഷണം, ബോട്ടിങ് എന്നിവയെല്ലാം ആകര്‍ഷണങ്ങളാണ്

ഗവി

ആനമുടി

സാഹസിക പ്രേമികളുടേയും വന്യജീവി പ്രേമികളുടേയും സ്വപ്‌ന കേന്ദ്രം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടുമുടിയാണ്. ആനമുടി ഷോല നാഷണല്‍ പാര്‍ക്ക്, ട്രക്കിങ് എന്നിവയെല്ലാം പ്രധാന ആകര്‍ഷണമാണ്

പൂവാര്‍

അതിമനോഹരമായ ബീച്ചുകളും അതിശയിപ്പിക്കുന്ന കായലുകളും പൂവാറിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍.

മാരാരി ബീച്ച്

ആലപ്പുഴയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്ന്. പരമ്പരാഗത കയര്‍ നിര്‍മാണ യൂണിറ്റുകള്‍ സന്ദര്‍ശിക്കാം.

പൊന്‍മുടി

കേരളത്തിലെ ഏറ്റവും മികച്ച ഓഫ് ബീറ്റ് ഡെസ്റ്റിനേഷനുകളിലൊന്ന്. ഗോള്‍ഡന്‍ പീക്ക് എന്നറിയപ്പെടുന്ന ഈ പ്രദേശം ട്രക്കിങ് പ്രേമികളുടെ പറുദ്ദീസയാണ്.

പൊന്‍മുടി/ഫയല്‍ ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക