സമകാലിക മലയാളം ഡെസ്ക്
പുതുതായി എന്തെങ്കിലും ചെയ്യുമ്പോള്‍ കുട്ടികളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്, ഇത് കുട്ടികളുടെ കഴിവ്, സര്‍ഗ്ഗാത്മകത, എന്നിവ വര്‍ധിപ്പിക്കും
ചിത്രം വര, പാട്ട് പാടുന്നത്, കഥപറയുന്നത് എന്നിവ പ്രോത്സാഹിപ്പിക്കുക.ഇത് കുട്ടികളുടെ ഭാവന, മാനസിക ഉല്ലാസം എന്നിവ വളര്‍ത്തും
ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കരുത്. ചോദ്യങ്ങളിലൂടെ ഉത്തരം ലഭിക്കുന്നത് പുതിയ കാര്യങ്ങള്‍ പഠിക്കാനും ചിന്ത, അറിവ്, ആത്മവിശ്വാസം എന്നിവ രൂപപ്പെടുത്താന്‍ സഹായിക്കും
നൃത്തം, സ്പോര്‍ട്സ്, ഗാര്‍ഡനിങ് തുടങ്ങിയ ഹോബികള്‍ ചെയ്യുന്നതിന് അനുവദിക്കുക. ആത്മവിശ്വാസം, ക്ഷമ, വ്യക്തിത്വം എന്നിവ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായിക്കും
കുട്ടികള്‍ തെറ്റില്‍ നിന്ന് സ്വയം പഠിക്കട്ടെ. ഇത് അവര്‍ക്ക് പരാജയങ്ങളെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കും
കുട്ടികളെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പറയാന്‍ പഠിപ്പിക്കുക. ഇത് അവരുടെ ആശയവിനിമയം, ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നു
കുട്ടികള്‍ക്ക് വീട്ടിലെ ചെറിയ ജോലികള്‍ നല്‍കുക, ഇത് ഉത്തരാവാദിത്ത ബോധം, സഹകരണം, സ്വയംപര്യാപ്തത, സാമൂഹിക ഇടപെടല്‍ എന്നിവ പഠിപ്പിക്കുന്നു.
വ്യത്യസ്തരായ ആളുകളുമായി ഇടപഴകാന്‍ പ്രോത്സാഹിപ്പിക്കുക, ഇത് അവരുടെ ആശയ വിനിമയ ശേഷി കൂട്ടും
മരത്തില്‍ കയറാന്‍, നഗ്‌നപാദരായി ഓടുക, തുടങ്ങിയ ഔട്ട്‌ഡോര്‍ ഗെയിമുകള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക