സമകാലിക മലയാളം ഡെസ്ക്
പല പ്രായത്തിലുള്ള താരങ്ങളുടെ സംഗമ ഭൂമിയാണ് ഐപിഎൽ പോരാട്ടം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച പലരും പിന്നീടും ഐപിഎൽ കുറച്ചു വർഷം കൂടി കളിക്കാറുണ്ട്.എക്സ്
ഇത്തവണയും മഹേന്ദ്ര സിങ് ധോനിയാണ് ഐപിഎല്ലിലെ കാരണവർ.
ഫാഫ് ഡുപ്ലെസി, രവിചന്ദ്ര അശ്വിൻ, രോഹിത് ശർമ, മൊയീൻ അലി എന്നിവരാണ് തൊട്ടു പിന്നാലെയുള്ളവർ.
43ാം വയസിലാണ് ധോനി ചെന്നൈ ടീമിനായി കളിക്കുന്നത്.
40കാരൻ ദക്ഷിണാഫ്രിക്കൻ മുൻ നായകൻ കൂടിയായ ഫാഫ് ഡുപ്ലെസിയാണ് ധോനി കഴിഞ്ഞാൽ തല മുതിർന്ന താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിലാണ് ഡുപ്ലെസി.
ഈയടുത്ത കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ആർ അശ്വിനാണ് പട്ടികയിൽ മൂന്നാമത്. താരത്തിന് 38 വയസ്. ഇത്തവണ അശ്വിൻ ചെന്നൈ സൂപ്പർകിങ്സിൽ തിരിച്ചെത്തി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് പട്ടികയിലെ മറ്റൊരാൾ. 37ാം വയസിൽ താരം മുംബൈ ഇന്ത്യൻസിനായി കളി തുടരുന്നു.
ഇംഗ്ലണ്ട് താരം മൊയീൻ അലിയാണ് മറ്റൊരു താരം. താരത്തിനും 37 വയസ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് മൊയീൻ അലിയെ ടീമിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക