'ഇതാണോ രാജുവേട്ടാ ചെറിയ പടം'; എംപുരാൻ ടീമിന്റെ അപൂർവ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെറിയ പടം

എംപുരാനെ കുറിച്ച് എപ്പോൾ ചോദിച്ചാലും സംവിധായകൻ പൃഥ്വിരാജ് പറയുന്നത് 'ഇതൊരു ചെറിയ പടം' ആണെന്നാണ്.

എംപുരാൻ | ഫെയ്സ്ബുക്ക്

അപ്ഡേറ്റുകൾ

എന്നാൽ എംപുരാന്റെ ഓരോ അപ്ഡേറ്റ് വരുമ്പോഴും ഇതാണോ ചെറിയ പടം എന്നാണ് ആരാധകരുടെ തിരിച്ചുള്ള ചോദ്യം.

എംപുരാൻ | ഫെയ്സ്ബുക്ക്

ട്രെയ്‌ലർ

കാത്തിരിപ്പുകൾക്കെല്ലാം ഉത്തരമെന്നോണം ഇന്നലെ അർധരാത്രിയോടെ എംപുരാൻ ട്രെയ്‌ലറും പ്രേക്ഷകരിലേക്കെത്തി.

എംപുരാൻ | ഫെയ്സ്ബുക്ക്

വില്ലൻ ആര്?

ട്രെയ്‌ലർ കൂടി വന്നതോടെ ആരായിരിക്കും വില്ലൻ എന്നതിനേ കുറിച്ചുള്ള ചർച്ചകളും തുടങ്ങി കഴിഞ്ഞു.

എംപുരാൻ | ഫെയ്സ്ബുക്ക്

ആരാണ് അത്?

അബ്രാം ഖുറേഷിയും സയ്ദ് മസൂദും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു നിൽക്കുന്ന കഥാപാത്രത്തിൻ്റെ മുഖം ട്രെയ്‌ലറിലും കാണിക്കുന്നില്ല.

എംപുരാൻ | ഫെയ്സ്ബുക്ക്

ഹോളിവുഡ് താരങ്ങൾ

രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോട് ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രമെന്നും സോഷ്യൽ മീഡിയ ചർച്ചകൾ ഉയരുന്നുണ്ട്.

എംപുരാൻ | ഫെയ്സ്ബുക്ക്

മേക്കിങ്

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ആണ് സിനിമയുടേതെന്ന് ട്രെ‌യ്‌ലർ ഉറപ്പു നൽകുന്നുണ്ട്.

എംപുരാൻ | ഫെയ്സ്ബുക്ക്

നിർമാണം

ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമിച്ച എംപുരാൻ മാർച്ച് 27നാണ് റിലീസാകുന്നത്.

എംപുരാൻ | ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക