സെക്കന്റ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചോളൂ

സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം വാഹനം സ്വന്തമാകില്ലെന്നതാണ് വസ്തുത

vehicle

വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമയുടെ പേരു മാറ്റുന്നത് നിയമപരമായി നിര്‍ബന്ധമുള്ള കാര്യമാണ്.

വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേയ്ക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാകുകയുള്ളൂ

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 29, ഫോം 30, ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വാഹനം വില്‍ക്കുന്നയാള്‍ നല്‍കേണ്ട രേഖകള്‍.

വാങ്ങുന്നയാളുടെ ഐഡന്റി പ്രൂഫും മേല്‍വിലാസം തെളിയിക്കുന്ന രേഖയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും ആവശ്യമാണ്.

പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

ആര്‍ടിഒ ട്രാന്‍സ്ഫര്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.

വാഹനത്തിന്റെ കാലപ്പഴക്കം എഞ്ചിന്റെ വലുപ്പം, സംസ്ഥാനങ്ങളിലെ പ്രത്യേകതകള്‍ എന്നിവയ്ക്കനുസരിച്ച് ഫീസിലും മാറ്റം വരാം.

ഫയല്‍ ചിത്രം

ഉടമസ്ഥാവകാശം മാറ്റാതെ എന്തു നിയമവിരുദ്ധ പ്രവര്‍ത്തനംനടത്തിയാലും അപകടത്തില്‍പ്പെട്ടാലും നിയമപരമായ ഉത്തരവാദിത്തം വിറ്റയാള്‍ക്കായിരിക്കും.

ഇനി ആര്‍സിയിലെ പേര് മാറ്റിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയയാള്‍ക്കു ലഭിക്കില്ല

വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമയുടെ പേരു മാറ്റുന്നത് നിയമപരമായി നിര്‍ബന്ധമുള്ള കാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates