വേല കാണാൻ പോരുന്നോ?; അറിയാം വരുംദിവസങ്ങളിലെ പൂരം, വേല തീയതികള്‍

സമകാലിക മലയാളം ഡെസ്ക്

ഉത്സവപ്പറമ്പുകളെ ആവേശ കൊടുമുടിയിലേക്ക് ആനയിക്കുന്ന, ഏപ്രില്‍, മെയ് മാസങ്ങളിലെ പൂരം/ വേല നാളുകള്‍ അറിയാം

ഏപ്രില്‍ മൂന്നിനാണ് പ്രശസ്തമായ നെന്മാറ വല്ലങ്ങി വേല, അന്ന് തന്നെയാണ് വിളയന്നൂര്‍ കുമ്മാട്ടിയും മുണ്ടൂര്‍ കുമ്മാട്ടിയും

ആറിനാണ് പെരുവനം പൂരം. അന്ന് തന്നെയാണ് ആയക്കാട് വേലയും താഴക്കോട്ട് കാവ് വേലയും

ഒന്‍പതിനാണ് പ്രസിദ്ധമായ ആറാട്ടുപുഴ പൂരം. അന്ന് തന്നെയാണ് ചെത്തല്ലൂര്‍ പൂരവും എലുമ്പുളാശ്ശേരി പൂരവും.

പത്തിനാണ് കാവശ്ശേരി പൂരം.

പതിനഞ്ചിനാണ് കൊല്ലം പൂരം. അന്ന് തന്നെയാണ് അയിലൂര്‍ വേലയും മുണ്ടിയന്‍ കാവ് വേലയും

ഏപ്രില്‍ 22ന് മുരിങ്ങമല വേല.

മെയ് ആറിനാണ് പ്രസിദ്ധമായ തൃശൂര്‍ പൂരം.

മറ്റു വെടിക്കെട്ട് വേലകള്‍: ഏപ്രില്‍ 2ന് കൊടിക്കാട്ടു കാവ് വേല, ഏപ്രില്‍ നാലിന് തരൂര്‍ വേല, ഏപ്രില്‍ അഞ്ചിന് കുനിശ്ശേരി കുമ്മാട്ടിയും കൊന്നഞ്ചേരി വേലയും, ഏപ്രില്‍ ഏഴിന് തെന്നിലാപുരം വേലയും പരുവാശ്ശേരി കുമ്മാട്ടിയും, ഏപ്രില്‍ 12ന് പുതിയങ്കം കാട്ടുശ്ശേരി വേല, ഏപ്രില്‍ 14ന് മങ്കര കാളികാവ് വേലയും വല്യമ്മകാവ് വിഷു വേലയും ബമ്മണൂര്‍ വിഷുവേലയും പഴമ്പാലക്കോട് വിഷു വേലയും....

ഏപ്രില്‍ 16ന് പുളിനെല്ലി വേലയും ചേരാമംഗലം വേലയും വല്യമ്മകാവ് വേലയും പട്ടിക്കാളി അയ്യപ്പന്‍ കാവ് വേലയും, ഏപ്രില്‍ 17ന് നാഗസഹായം ഗണപതി സഹായം വേല, ഏപ്രില്‍ 24ന് മഞ്ഞപ്ര വേല, ഏപ്രില്‍ 25ന് മനിശ്ശേരി കിള്ളികാവ് പൂരം, ഏപ്രില്‍ 26ന് മൂലംകോട് വേല, ഏപ്രില്‍ 27ന് അത്തിപ്പൊറ്റ വേലയും കിഴക്കഞ്ചേരി വേലയും ഏപ്രില്‍ 28ന് ചിറ്റിലഞ്ചേരി വേല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക