സമകാലിക മലയാളം ഡെസ്ക്
ബാത്തുറൂം വൃത്തിയാക്കിയാലും ചിലപ്പോള്‍ ദുര്‍ഗന്ധം മാറണമെന്നില്ല. അതിനാല്‍ ഒരു പൊടിക്കൈയുണ്ട്.
നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ബാത്തുറൂമിലെ വിട്ടുമാറാത്ത ദുര്‍ഗന്ധം അകറ്റാന്‍ സഹയിക്കും.
വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന പദാര്‍ത്ഥമാണ് താരം. ഇവയ്ക്ക് ആന്‍റി-ബാക്ടീരിയല്‍, ആന്‍റി-ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ടോയ്‌ലറ്റിലെ ഫംഗസ്, ബാക്ടീരിയ എന്നിവയെ ഇല്ലാതാക്കന്‍ സഹായിക്കുന്നു.
വെളുത്തുള്ളിയും ഗ്രാമ്പുവും ചതച്ച് വെള്ളത്തില്‍ തിളപ്പിക്കുക. ശേഷം ഇത് ടോയ്‌ലറ്റില്‍ ഒഴിക്കുക. രാവിലെ ഫ്ലഷ് ചെയ്തു കളയാം.
ഇത് ദുര്‍ഗന്ധം അകറ്റുന്നതിനൊപ്പം പലവിധ അണുക്കളെയും നശിപ്പിക്കാന്‍ സഹായിക്കും.
നാരങ്ങ ബാത്ത് റൂമില്‍ സൂക്ഷിക്കുന്നതും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക