'ഗോള്‍ഡന്‍ ഗേള്‍'; ആരാണ് ക്രിസ്റ്റി കവെന്‍ട്രി?

സമകാലിക മലയാളം ഡെസ്ക്

ലോക കായിക രംഗത്തെ ചരിത്ര മുഹൂര്‍ത്തമാണ് ഐഒസിയുടെ തലപ്പത്ത് ക്രിസ്റ്റി കവെന്‍ട്രി വരുമ്പോള്‍ സംഭവിച്ചത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 130 വര്‍ഷം നീണ്ട ചരിത്രത്തില്‍ സംഘടനയെ നയിക്കാന്‍ ആദ്യമായാണ് ഒരു വനിത തലപ്പത്തെത്തുന്നത്.

ഐഒസിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ കൂടിയാണ് ക്രിസ്റ്റി കവെന്‍ട്രി

ഐഒസി പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന നേട്ടവും കവെന്‍ട്രിക്കാണ്.

സിംബാബ്‌വെയുടെ മുന്‍ നീന്തല്‍ താരം കൂടിയാണ്

41 കാരിയായ കവെന്‍ട്രി 2004, 2008 ഒളിമ്പിക്‌സുകളില്‍ നീന്തലില്‍ സ്വര്‍ണം നേടിയിരുന്നു. ഒളിംപിക്‌സില്‍ സിംബാബ്‌വെ നേടിയ എട്ടില്‍ ഏഴ് മെഡലും കവെന്‍ട്രിയുടെ പേരിലാണ്

സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ ഗോള്‍ഡന്‍ ഗേള്‍ എന്നാണ് വിശേഷിപ്പിച്ചത്.

കായിക രംഗത്ത് നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങി. 2019ല്‍ സിംബാബ് വെയിലെ കായിക, യുവജനക്ഷേമ മന്ത്രിയായി

ഏഥന്‍സ്, ബീജിങ് ഒളിംപിക്‌സുകളില്‍ സിംബാബ് വെയ്ക്കും വേണ്ടി 200 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് നീന്തലില്‍ സ്വര്‍ണം നേടി കവെന്‍ട്രി ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്തിലുമെല്ലാം മെഡല്‍ നേടി ആഫ്രിക്കയുടെ അഭിമാന താരമായി മാറി

മത്സരിച്ച ആറ് പുരുഷന്‍മാരെ മറികടന്നാണ് ക്രിസ്റ്റി കവെന്‍ട്രി ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ ഐഒസിയുടെ തലപ്പത്തെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക