സമകാലിക മലയാളം ഡെസ്ക്
ഇന്ന് എല്ലാ അടുക്കളകളിലും കാണുന്ന ഒന്നാണ് ഇന്‍ഡക്ഷന്‍ സ്റ്റൗ. അടുക്കളയില്‍ അധികം ഇടം എടുക്കാതെ തന്നെ പചകം എളുപ്പമാക്കാന്‍ ഇത് സഹായിക്കും.
എന്നാല്‍ വൈദ്യുതിയില്‍ പ്രവര്‍ത്തക്കുന്നതു കൊണ്ട് തന്നെ ഇവ വൃത്തിയാക്കുന്നതില്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാം.
ഇന്‍ഡക്ഷന്‍ സ്റ്റൗ വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ ചൂട് പൂര്‍ണമായും മാറിയ ശേഷം മാത്രമേ വൃത്തിയാക്കാവൂ.
ഇല്ലെങ്കില്‍ എളുപ്പത്തില്‍ കേടുവരാന്‍ സാധ്യതയുണ്ട്. ഇന്‍ഡക്ഷന്‍ സ്റ്റൗ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ
ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ പറ്റിപ്പിടിച്ച കറ നീക്കാന്‍ ബേക്കിങ് സോഡ ഉപയോഗിക്കുന്നതാണ് നല്ലത്.
ചെറു ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക.
ശേഷം അതില്‍ ഒരു തുണി മുക്കി മൃദുവായി ഇന്‍ഡക്ഷന്‍ സ്റ്റൗ ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ വെള്ളം വീഴുന്നത് ഒഴിവാക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക