സമകാലിക മലയാളം ഡെസ്ക്
ഈ വര്‍ഷത്തെ ഐപിഎല്‍ 18-ാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന കളിക്കാരനായ കോഹ്ലിയുടെ ശമ്പളം 21 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച കോഹ് ലിയുടെ ശമ്പളത്തില്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്
2008 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ വിരാട് കോഹ്ലിയുടെ ഐപിഎല്ലിലെ ശമ്പളം വെറും 12 ലക്ഷം രൂപയായിരുന്നു.
മികച്ച പ്രകടനവും ഉയര്‍ന്ന ജനപ്രീതിയും കാരണം 2025 ല്‍ ഇത് 21 കോടി രൂപയായി ഉയരുകയായിരുന്നു
2008 മുതല്‍ ഇതുവരെ ഐപിഎല്ലില്‍ നിന്ന് ശമ്പള ഇനത്തില്‍ അദ്ദേഹത്തിന് ആകെ 179.70 കോടി രൂപ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 28 പ്രകാരം ഐപിഎല്ലില്‍ നിന്നുള്ള കോഹ് ലിയുടെ വരുമാനത്തെ ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ ഉള്ള വരുമാനമായാണ് കണക്കാക്കുന്നത്.
അഞ്ചു കോടി രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന ഒരു വ്യക്തി എന്ന നിലയില്‍ വിരാട് കോഹ്ലി ഏറ്റവും ഉയര്‍ന്ന ആദായനികുതി സ്ലാബിന് കീഴിലാണ്. 30 ശതമാനം നികുതിക്ക് പുറമേ വരുമാനം അഞ്ചു കോടി രൂപയില്‍ കൂടുതലായതിനാല്‍ സര്‍ചാര്‍ജും അടയ്ക്കണം.
പുതിയ നികുതിഘടനയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 21 കോടി രൂപയ്ക്ക് 30 ശതമാനം നികുതി ഒടുക്കണം. അങ്ങനെ വരുമ്പോള്‍ 6.3 കോടി രൂപ വരും.
5 കോടി രൂപയില്‍ കൂടുതലുള്ള വരുമാനത്തിന് നികുതിയില്‍ 25 ശതമാനം സര്‍ചാര്‍ജും ഈടാക്കും. നികുതിയായ 6.3 കോടി രൂപയുടെ 25 ശതമാനം സര്‍ചാര്‍ജ് കണക്കാക്കുമ്പോള്‍ 1.575 കോടി രൂപ വരും.
ആരോഗ്യ, വിദ്യാഭ്യാസ സെസ് കൂടി ഈടാക്കുന്നതോടെ 21 കോടി ശമ്പളത്തിന് മൊത്തം 8.19 കോടി രൂപയാണ് നികുതിയായി വരിക.
ഫലത്തില്‍ നികുതി കിഴിച്ച് 12.81 കോടി രൂപയാണ് കൈയില്‍ കിട്ടുക. ബിസിനസ് ചെലവുകള്‍ ഉണ്ടെങ്കില്‍ (ഉദാ. ഏജന്റ് ഫീസ്, ഫിറ്റ്‌നസ് ചെലവുകള്‍, ബ്രാന്‍ഡ് മാനേജ്‌മെന്റ്) നികുതി നല്‍കേണ്ട വരുമാനം കണക്കാക്കുന്നതിന് മുമ്പ് സെക്ഷന്‍ 37(1) പ്രകാരം കിഴിവുകള്‍ ക്ലെയിം ചെയ്യാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക