മധുരമുള്ള തണ്ണിമത്തന്‍ എങ്ങനെ തിരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

വേനല്‍ കഠിനമാകുകയാണ്. ചൂടിനെ പ്രതിരോധിക്കാനും ദാഹം മാറ്റാനും ഇക്കാലത്ത് തണ്ണിമത്തന്‍ ബെസ്റ്റാണ്. എന്നാല്‍ തണ്ണിമത്തന്‍ വാങ്ങി അക്കിടി പറ്റുന്നവരും കുറവല്ല. മധുരമില്ലായ്മയാണ് പ്രധാന പ്രശ്‌നം.

മധുരമുള്ള തണ്ണിമത്തന്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടത്.

മൂപ്പെത്താത്ത തണ്ണിമത്തന് മധുരവും കുറവായിരിക്കും. മൂപ്പെത്തിയത് തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

പുറംതൊലി കടും പച്ച നിറത്തിലുള്ളതാണെങ്കില്‍ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞതാണ്.

പുറത്ത് പച്ച നിറത്തിന് ഒപ്പം മഞ്ഞയ്ക്ക് പകരം വെള്ള നിറമാണെങ്കില്‍ വാങ്ങാതിരിക്കാം. മുപ്പെത്തിയില്ലെന്നതിന്റെ സൂചനയാണിത്.

ഭാരക്കൂടുതലുള്ളവ തിരഞ്ഞെടുക്കാം. പഴുത്തിരിക്കുന്നതാണെങ്കില്‍ കുറച്ച് ഭാരം തോന്നിക്കും. ഇതില്‍ ജലാംശവും കൂടുതലായിരിക്കും.

തണ്ണിമത്തന്റെ മുകള്‍ ഭാഗത്ത് വിരല്‍കൊണ്ട് തട്ടിനോക്കാം. കേള്‍ക്കുന്ന ശബ്ദമനുസരിച്ച് തണ്ണിമത്തന്റെ ഗുണമേന്മ അറിയാന്‍ സാധിക്കും.

തണ്ണിമത്തനിലെ വെള്ള വരകള്‍ അടുത്ത് നില്‍ക്കുന്നത് മധുരമുള്ളതിന്റെ സൂചനയാണ്.

നീളമുള്ളവയേക്കാള്‍ ഉരുണ്ട തണ്ണിമത്തനുകള്‍ക്ക് മധുരം കൂടുതലായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക