സമകാലിക മലയാളം ഡെസ്ക്
ഓഹരി വിപണിയില്‍ പത്ത് മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ലക്ഷം കോടിയില്‍പ്പരം രൂപയുടെ വര്‍ധന
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ വിപണി മൂല്യത്തില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ്
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 3,076 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 953 പോയിന്റും കുതിച്ചു
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യത്തില്‍ മാത്രം 64,426 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
ഭാരതി എയര്‍ടെലിന് ഉണ്ടായ നേട്ടം 53,286 കോടിയാണ്
എച്ച്ഡിഎഫ്‌സി ബാങ്ക് 49,105 കോടി, റിലയന്‍സ് 39,311 കോടി, ബജാജ് ഫിനാന്‍സ് 30,953 കോടി, ടിസിഎസ് 24,259 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന
അതേസമയം പത്ത് മുന്‍നിര കമ്പനികളില്‍ ഐടിസിയുടെ വിപണി മൂല്യം മാത്രം താഴ്ന്നു.
കഴിഞ്ഞയാഴ്ച ഐടിസിയുടെ വിപണി മൂല്യത്തില്‍ 7570 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക