സമകാലിക മലയാളം ഡെസ്ക്
ഡാഷ്‌കാമറ- വാഹനത്തിന് മുന്നില്‍ എന്തെങ്കിലും ചാടുകയോ, അപകടം സംഭവിക്കുകയോ ചെയ്താല്‍ ഡാഷ്‌കാം ഫൂട്ടേജ് തെളിവായി ഉപയോഗിക്കാം
ഫോണ്‍ ഹോള്‍ഡര്‍ - പുതുതായി ഇറങ്ങുന്ന കാറില്‍ ഫോണ്‍ ഹോള്‍ഡറിന്റെ ആവശ്യകത ഇല്ലെങ്കിലും പഴയ മോഡലുകളില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യാന്‍ ഫോണ്‍ ഹോള്‍ഡര്‍ ആവശ്യമാണ്
പോര്‍ട്ടബിള്‍ ടയര്‍ ഇന്‍ഫ്‌ലേറ്റര്‍- പഴയ ടയറുകള്‍ അല്ലെങ്കില്‍ ടയര്‍ പ്രഷര്‍ കുറയുമ്പോള്‍ ഒരു പോര്‍ട്ടബിള്‍ ടയര്‍ ഇന്‍ഫ്‌ലേറ്റര്‍ അത്യാവശ്യമാണ്
ചാര്‍ജര്‍, യുഎസ്ബി അഡാപ്റ്റര്‍- ദീര്‍ഘനേരം ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോണില്‍ ചാര്‍ജ് തീരാന്‍ ഇടയുണ്ട്. അതുകൊണ്ട് ഒരു കാര്‍ ചാര്‍ജര്‍ അല്ലെങ്കില്‍ ഒന്നിലധികം ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി-പോര്‍ട്ട് ചാര്‍ജര്‍ ആവശ്യമാണ്
ഫസ്റ്റ് എയ്ഡ് കിറ്റ്- അപകടങ്ങളുണ്ടായാല്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ഫസ്റ്റ് എയ്ഡ് കിറ്റ് അത്യാവശ്യമാണ്
ജിപിഎസ് ട്രാക്കര്‍- കാര്‍ മോഷണ സമതത്തോ, അല്ലെങ്കില്‍ കാര്‍ എവിടെയെന്നറിയാനോ ജിയോ-ഫെന്‍സിങ്ങും നീണ്ട ബാറ്ററി ലൈഫും ഉള്ള ജിപിഎസ് ട്രാക്കര്‍ ഉപകരിക്കും
പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ- ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതോ തിരക്കേറിയ സ്ഥലങ്ങളില്‍ പുറകോട്ട് ഇടുക്കയോ ചെയ്യുമ്പോള്‍ പാര്‍ക്കിങ് സെന്‍സറും റിവേഴ്സ് കാമറയും ഡ്രൈവിങ് എളുപ്പമാക്കുന്നു
സീറ്റ് കവറുകള്‍ - സീറ്റ് കവറുകളും ഫ്‌ലോര്‍ മാറ്റുകളും കാറിന്റെ ഇന്റീരിയര്‍ കേടുപാടുകള്‍ വരുന്നത് തടയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക