സമകാലിക മലയാളം ഡെസ്ക്
എസി ഇല്ലാത്ത കാറിലുള്ള യാത്ര ചിന്തിക്കുന്നതുപോലും അസാധ്യമാക്കുന്നത്ര ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍.വേനലില്‍ എസി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂടുകാലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം. പരമാവധി തണലില്‍ പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുക.പൊരിവെയിലത്തു കിടക്കുന്ന കാറില്‍ എസി ഓണാക്കിയാലും തണുത്തുവരാന്‍ സമയമെടുക്കും
മാനുവല്‍ എസികളില്‍ പ്രധാനമായും മൂന്നു സ്വിച്ചുകളുണ്ടാവും. ഒന്ന് ഫാനിന്റെ വേഗവും മറ്റൊന്ന് തണുപ്പും നിയന്ത്രിക്കാനും മൂന്നാമത്തേത് എവിടെ നിന്നുള്ള വായു ഉപയോഗിച്ചാണ് എസി പ്രവര്‍ത്തിപ്പിക്കേണ്ടത് എന്നു തീരുമാനിക്കാനും. പുറത്തു നിന്നുള്ള വായു ഉള്ളിലേക്കെടുക്കാതെ ശ്രദ്ധിക്കണം. അതിനായി റീ സര്‍ക്കുലേഷന്‍ മോഡില്‍ മാത്രം എസി ഉപയോഗിക്കുക.
വെയിലത്ത് പാര്‍ക്കു ചെയ്യേണ്ടി വന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എസി ഓണാക്കുന്നതിനു മുന്‍പ് വിന്‍ഡോകള്‍ താഴ്ത്തുന്നത് നന്നായിരിക്കും. ഇത് കാറിനുള്ളിലെ ചൂടുവായു പെട്ടെന്ന് പുറത്തേക്കു പോകാന്‍ ഇടയാക്കും. എസിയിലെ ഫാനുകള്‍ പരമാവധി വേഗത്തിലാക്കുന്നതും വായു പെട്ടെന്നു പുറത്തേക്കു പോകാന്‍ സഹായിക്കും.
എസി ഫില്‍റ്ററില്‍ അഴുക്കില്ലാത്തത് എസിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും. ഇടവേളകളില്‍ എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
ചൂടുള്ള സമയത്ത് കാറിന്റെ എസി ഓണാക്കുന്നതിനു മുന്‍പ് ഫാന്‍ ഉപയോഗിക്കണം. ആദ്യം കാറിന്റെ വിന്‍ഡോ താഴ്ത്തിവച്ച് ഫാന്‍ പരമാവധി വേഗത്തിലിട്ട് ഉള്ളിലെ ചൂടുവായു പുറത്തേക്കു കളയുക. ഇതിനു ശേഷം മാത്രം എസി ഓണാക്കുക. ഇത് കാറിന്റെ കാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ എസിയെ സഹായിക്കും.
എസി ഏറ്റവും തണുപ്പുള്ള രീതിയില്‍ ഉടനടി സജ്ജീകരിക്കുന്നത് ഒഴിവാക്കുക. പകരം, 24°C പോലുള്ള മിതമായ താപനിലയില്‍ നിന്ന് ആരംഭിച്ച് ആവശ്യാനുസരണം ക്രമേണ കുറയ്ക്കുക. ഇത് കംപ്രസ്സര്‍ അമിതമായി പ്രവര്‍ത്തിക്കുന്നത് തടയുകയും കാര്‍ എസിയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക