ഭീമനായും നളനായും പകര്‍ന്നാടി 30 വര്‍ഷത്തെ കലാസപര്യ; നടനേതിഹാസം കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു

സമകാലിക മലയാളം ഡെസ്ക്

പച്ചയുടെ ചാരുത നിറഞ്ഞ വേഷങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു

ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആണ് അരങ്ങില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഗോപി ആശാന്‍

ഭീമനായും ബാഹുകനായും നളനായുമെല്ലാം പകര്‍ന്നാടി വിസ്മയിപ്പിച്ച നടനേതിഹാസമാണ് കലാമണ്ഡലം ഗോപി

30 വര്‍ഷത്തിലധികം നീളുന്ന കലാസപര്യയില്‍ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്.

കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ കഥകളിനടനാണ് കലാമണ്ഡലം ഗോപി.

കഥളിയില്‍ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്

കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ ഗോപിയുടെ പങ്ക് വളരെ വലുതാണ്

ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്സ്പീക്കര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തത്.

കഥകളി ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് പത്മശ്രീ, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി

കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, വാഴേങ്കട കുഞ്ചുനായര്‍ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കന്‍മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചു.പഠനശേഷം 1957ല്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക