എന്താണ് എന്‍എവി?, എക്‌സിറ്റ് ലോഡ് പിടിക്കുന്നത് എപ്പോള്‍?; മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലളിതമായി പറഞ്ഞാല്‍ നിരവധി ആളുകളുടെ കയ്യില്‍ നിന്ന് ചെറിയ തുകകള്‍ സ്വരുക്കൂട്ടി വലിയ തുകയാക്കി ഫണ്ട് മാനേജര്‍ ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുന്നതാണ് മ്യൂച്ചല്‍ ഫണ്ട്

ഓരോരുത്തരുടെയും ആവശ്യം മുന്‍നിര്‍ത്തി വ്യത്യസ്ത തരം മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ വിപണിയില്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട മേഖലാ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് തീമാറ്റിക്, സെക്ടറല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍.

മ്യൂച്ചല്‍ ഫണ്ടിന്റെ ഓരോ യൂണിറ്റ് വിലയെ പ്രതിനിധീകരിക്കുന്നതാണ് നെറ്റ് അസറ്റ് വാല്യൂ (എന്‍എവി).NAV = (മൊത്തം ആസ്തികള്‍ - ആകെ ബാധ്യതകള്‍) / യൂണിറ്റുകളുടെ എണ്ണം- ഈ ഫോര്‍മുല ഉപയോഗിച്ചാണ് എന്‍എവി കണക്കാക്കുന്നത്.

ഫണ്ടിന്റെ ആസ്തി മൂല്യത്തെ അടിസ്ഥാനമാക്കി ഓരോ പ്രവൃത്തി ദിവസവും എന്‍എവി മാറും. നിക്ഷേപകര്‍ എന്‍എവി അടിസ്ഥാനമാക്കി മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു

ഒരു പ്രത്യേക സമയത്ത് മ്യൂച്ചല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ നിന്ന് മൊത്തം ബാധ്യതകളെ തട്ടികിഴിച്ചാണ് അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് കണക്കാക്കുന്നത്.

ഒരു മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ (ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരിക്കുന്നു) ഈടാക്കുന്ന ഫീസ് ആണ് എന്‍ട്രി ലോഡ്.

നിശ്ചിത കാലയളവിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് ആണ് എക്‌സിറ്റ് ലോഡ്

നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് മ്യൂച്വല്‍ ഫണ്ട് വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്.

ചില ഫണ്ടുകള്‍ ഇടവേളകളില്‍ ലാഭം ഡിവിഡന്റ് ആയി പങ്കിടുന്നു. മറ്റു ചില ഫണ്ടുകള്‍ ലാഭം വീണ്ടും നിക്ഷേപിച്ച് കാലക്രമേണ എന്‍എവി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു

അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ (AMC) നിന്ന് മ്യൂച്ചല്‍ ഫണ്ട് നേരിട്ട് വാങ്ങുന്നതാണ് ഡയറക്ട് ഫണ്ടുകള്‍. ഇവിടെ ചെലവ് കുറവാണ്. വരുമാനം കൂടുതലാണ്.

ബ്രോക്കര്‍മാര്‍ വഴി മ്യൂച്ചല്‍ ഫണ്ട് വാങ്ങുന്നതിനെയാണ് റെഗുലര്‍ ഫണ്ട് ആയി കണക്കാക്കുന്നത്. ഇവിടെ കമ്മീഷന്‍ എടുക്കും. ഡയറക്ട് ഫണ്ടിനെ അപേക്ഷിച്ച് വരുമാനം കുറവായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക