രണ്ടോ അതിലധികമോ പിഎഫ് അക്കൗണ്ടുകള്‍ ഉണ്ടോ? ഓണ്‍ലൈനായി എളുപ്പത്തില്‍ സംയോജിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

മെച്ചപ്പെട്ട ശമ്പളത്തിനും മറ്റുമായി ജീവനക്കാര്‍ ജോലി മാറുമ്പോള്‍ ചിലപ്പോള്‍ വ്യത്യസ്തമായ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉള്ള പുതിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ട് ലഭിക്കാം

പഴയ പിഎഫ് അക്കൗണ്ടിലെ ഫണ്ട് സ്വയമേവ കൈമാറ്റം ചെയ്യപ്പെടില്ല. അത് സ്വയം ചെയ്യേണ്ടിവരും.

ഫണ്ട് കൈകാര്യം ചെയ്യാന്‍ എല്ലാ അക്കൗണ്ടുകളും സംയോജിപ്പിക്കുന്നതാണ് നല്ലത്

രണ്ടോ അതിലധികമോ ഇപിഎഫ് അക്കൗണ്ടുകള്‍ ഓണ്‍ലൈനായി ലയിപ്പിക്കുന്നതിന് ആദ്യം ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യൂസര്‍ നെയിമും പാസ് വേര്‍ഡും നല്‍കി സൈന്‍ ഇന്‍ ചെയ്യുക

'ഓണ്‍ലൈന്‍ സര്‍വീസസ്' എന്ന വിഭാഗത്തിന് കീഴില്‍ 'One Member-One EPF Account' തെരഞ്ഞെടുക്കുക.

ഫോണ്‍ നമ്പര്‍, UAN നമ്പര്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും നല്‍കുക.

'Generate OTP'ല്‍ ക്ലിക്കു ചെയ്യുക. OTP നല്‍കി സ്ഥിരീകരണം പൂര്‍ത്തിയാക്കുക.

പോപ്പ് അപ്പ് ചെയ്ത് വരുന്ന വിന്‍ഡോയില്‍ സംയോജിപ്പിക്കാന്‍ ആഗ്രഹിക്കുന്ന PF അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കി സബ്മിറ്റ് നല്‍കുന്നതോടെ ഓണ്‍ലൈന്‍ നടപടി പൂര്‍ത്തിയാകും

സബ്മിറ്റിന് ശേഷം, തൊഴിലുടമ അക്കൗണ്ടുകള്‍ സംയോജിപ്പിക്കുന്നത് അംഗീകരിക്കേണ്ടതുണ്ട്.

uanepf@epfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് സംയോജിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കിയും നടപടി പൂര്‍ത്തിയാക്കാവുന്നതാണ്.

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം | പ്രതീകാത്മക ചിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക