സമകാലിക മലയാളം ഡെസ്ക്
അമ്മയാണ് എല്ലാം
അമ്മയെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള ഒരു തെന്നിന്ത്യൻ നായികയാണിത്.
സൂപ്പർ വുമൺ
"അമ്മയുടെ രണ്ടാമത്തെ കമ്പ്യൂട്ടർ ഡാറ്റ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന പൂജയ്ക്കിടെ എടുത്തതാണ് ഈ ഫോട്ടോ. എല്ലാ ദിവസവും സാരിയൊക്കെ ഉടുത്ത് ലിപ്സ്റ്റിക് പോകാതിരിക്കാൻ ഞങ്ങൾക്ക് ഫ്ലൈയിങ് കിസ് തന്ന് ജോലിക്ക് പോകുന്ന അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കുമായിരുന്നു".
അമ്മയെപ്പോലെ
"ആളുകളെ പഠിപ്പിക്കുക, 50-ലധികം ജീവനക്കാർക്ക് ഏറ്റവും നല്ല ബോസ് ആകുക. മിക്ക അമ്മമാരെയും പോലെ, ഞങ്ങളുടെ സൂപ്പർ വുമൺ, ഒരു പ്രൊഫഷണലിനെപ്പോലെ ജോലിയും വീട്ടുജോലികളും ഒരുപോലെ കൈകാര്യം ചെയ്യുന്നു.. ഞാനും? എനിക്കും അമ്മയെപ്പോലെ ആകണമെന്ന് തോന്നി".- നടി കുറിച്ചു.
ആരാണ് ഈ നായിക
ആരാണ് ഈ നായിക എന്നല്ലേ... ഇന്ന് തെന്നിന്ത്യയും ബോളിവുഡും ഒരുപോലെ കീഴടക്കിയ നടി പൂജ ഹെഗ്ഡെ ആണത്.
സഹോദരനൊപ്പം
പലപ്പോഴും കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള നടി കൂടിയാണ് പൂജ. ഋഷഭ് ഹെഗ്ഡെ എന്നാണ് പൂജയുടെ സഹോദരന്റെ പേര്.
സൂപ്പർ താരങ്ങൾക്കൊപ്പം
തമിഴിലും ബോളിവുഡിലുമൊക്കെയായി സൂപ്പർ താരങ്ങളുടെ നായികയായി കഴിഞ്ഞു ഇതിനോടകം പൂജ.
ഡാൻസും
പൂജയുടെ ഡാൻസിനും ആരാധകരേറെയാണ്.
സിനിമകൾ
റെട്രോ, ജന നായകൻ ഉൾപ്പെടെ നിരവധി സിനിമകളാണ് പൂജയുടെ ലൈൻ അപ്പിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക