സമകാലിക മലയാളം ഡെസ്ക്
രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായ പാമ്പന്‍ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാമനവമി ദിനമായ ഏപ്രില്‍ 6ന് പാലം നാടിന് സമര്‍പ്പിക്കും
2019ലാണ് പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് പാലം നിര്‍മിച്ചത്.
2.2 കിലോ മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണ ചെല് 531 കോടിയാണ്
കപ്പലുകള്‍ ഉള്‍പ്പെടെ കടന്നു പോകത്തക്കവിധം പാലം മുകളിലേക്ക് 17 മീറ്റര്‍ ഉയര്‍ത്താനാകും
പഴയ പാമ്പന്‍ റെയില്‍പ്പാലത്തിനേക്കാള്‍ 3 മീറ്റര്‍ കൂടി ഉയരം കൂട്ടിയാണു പുതിയ പാലം നിര്‍മിച്ചത്.
രാമേശ്വരം ദ്വീപിനെ മണ്ഡപം വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ പാലമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക