സമകാലിക മലയാളം ഡെസ്ക്
സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച ലഘുസമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്
ഇതിൽ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും
ഒരു വനിതയ്ക്ക് സ്വന്തമായോ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാവുന്നതാണ്
കുറഞ്ഞത് ആയിരം രൂപയോ നൂറ് രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളായോ നിക്ഷേപിക്കാനും സൗകര്യമുണ്ട്
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അപേക്ഷാ ഫോം ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ വാങ്ങാവുന്നതാണ്
അക്കൗണ്ട് തുടങ്ങിയ തീയതി മുതൽ രണ്ട് വർഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി. 7.5 ശതമാനമാണ് പലിശ. ത്രൈമാസ അടിസ്ഥാനമാക്കി കണക്കാക്കി പലിശ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും
നിക്ഷേപം നടത്തി ഒരു വർഷത്തിനുശേഷം തുകയുടെ 40% വരെ പിൻവലിക്കാം.
മരണം/ ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് 7.5 ശതമാനം പലിശനിരക്കിൽ കാലാവധിക്ക് മുൻപ് തുക പൂർണമായി പിൻവലിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക