സമകാലിക മലയാളം ഡെസ്ക്
ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കുന്നത് ഒഴിവാക്കാന്‍ ക്ലെയിം ഫയല്‍ ചെയ്യുന്നതിനു മുമ്പുതന്നെ, ചില പ്രധാന നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടത് പ്രധാനമാണ്.
മെഡിക്കല്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി നല്‍കുക
പ്രമേഹം, രക്ത സമ്മര്‍ദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങളും കാന്‍സര്‍ പോലുള്ള അവസ്ഥകളും കൃത്യമായി വെളിപ്പെടുത്തേണ്ടതാണ്.
മുഴകള്‍, ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വെളിപ്പെടുത്തുന്നതും നല്ലതാണ്
ക്ലെയിം നിരസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം പോളിസി നിബന്ധനകള്‍ പാലിക്കാത്തതിനാലാണ്. പോളിസി എന്തെല്ലാം കവര്‍ ചെയ്യുമെന്നും ഏതൊക്കെ ഉള്‍പ്പെടില്ല എന്നും അറിയുന്നത് നല്ലതാണ്.
മുന്‍കൂര്‍ അനുമതി ആവശ്യമുള്ളതോ വെയ്റ്റിങ് പീരീഡ് ഉള്ളതോ ആയ ചികിത്സകളെ കുറിച്ചും മനസിലാക്കണം
പ്രീമിയം കൃത്യസമയത്ത് അടച്ച് പോളിസി സജീവമായി നിലനിര്‍ത്തുക, ചെറിയ കവറേജ് ഗ്യാപ് പോലും ക്ലെയിം നിരസിക്കലിന് കാരണമാകാം.
അവസാന ദിവസം വരെ കാത്തിരിക്കുന്നതിനുപകരം പോളിസി വളരെ നേരത്തെ പുതുക്കുക. ഓട്ടോ-പേ ഓപ്ഷനുകള്‍ ഉപയോഗിക്കുന്നത് സമയബന്ധിതമായ പേയ്മെന്റുകള്‍ ഉറപ്പാക്കാന്‍ സഹായിക്കും.
ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ മുന്‍കൂട്ടി അറിയിച്ച് അംഗീകാരം ഉറപ്പാക്കുക.
മെഡിക്കല്‍ രേഖകള്‍, കുറിപ്പടികള്‍, ബില്ലുകള്‍, പേയ്മെന്റ് രസീതുകള്‍, ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ എന്നിവ നന്നായി ചിട്ടപ്പെടുത്തി സൂക്ഷിച്ച് വെയ്ക്കുക. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ക്ലെയിം സെറ്റില്‍മെന്റിനെ വൈകിപ്പിച്ചേക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക