അധികം മെനക്കെടാതെ തടി കുറയ്ക്കാം, വീട്ടിൽ നാരങ്ങ ഉണ്ടോ?

സമകാലിക മലയാളം ഡെസ്ക്

മെറ്റബോളിസം വര്‍ധിപ്പിക്കും

ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞു രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കും. കൂടാതെ ശരീരത്തെ അമിത കലോറി കത്തിക്കാന്‍ ഇത് സഹായിക്കും.

ദഹനം മെച്ചപ്പെടുത്തും

ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും നാരങ്ങ സഹായിക്കും. ഇത് വയറു വീർക്കുന്നത് നിയന്ത്രിക്കുകയും ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ജലാംശം നിലനിർത്തുന്നു

ശരീരഭാരം കുറയ്ക്കാൻ ശരിയായ ജലാംശം പ്രധാനമാണ്. നാരങ്ങാ വെള്ളം ശരീരത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.

കരളിന്‍റെ ആരോഗ്യം

നാരങ്ങാ വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു, ഇത് കരളിന്‍റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. നന്നായി പ്രവർത്തിക്കുന്ന കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.

വയറിന് സംതൃപ്തി

നാരങ്ങയിൽ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് സ്വാഭാവികമായും ആസക്തിയെ നിയന്ത്രിക്കുന്നു.

പിഎച്ച് ലെവൽ

അസിഡിറ്റി ഉള്ളതാണെങ്കിലും, ശരീരത്തിൽ ആല്‍ക്കലൈന്‍ ഗുണം ചെയ്യാന്‍ നാരങ്ങാ വെള്ളത്തിന് ആകും. ഇത് വീക്കം കുറയ്ക്കുകയും മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സി

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് ഫലപ്രദമായി സംസ്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കലോറി കുറവ്

സോഡകളും മധുര പാനീയങ്ങളും അപേക്ഷിച്ച് നാരാങ്ങാ വെള്ളത്തിന് കലോറി കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ സഹായിക്കും.