Amal Joy
യുഎഇയിലെ പുതിയ ഗതാഗതനിയമം നാളെ(മാര്‍ച്ച് 29) മുതല്‍ പ്രാബല്യത്തില്‍ വരും
നിയമ ലംഘകര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നത്
പുതിയ നിയമം അനുസരിച്ച് മൂന്ന് വിഭാഗങ്ങള്‍ക്ക് യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.
മറ്റുരാജ്യങ്ങളിലെ സാധുവായ ലൈസന്‍സുളളവര്‍, അന്താരാഷ്ട്ര ലൈസന്‍സ് ഉള്ളവര്‍, സന്ദര്‍ശക വിസയിലെത്തിയ മേല്‍പറഞ്ഞ രണ്ട് ലൈസന്‍സുകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ ലൈസന്‍സ് ആവശ്യമില്ല
യുഎഇയില്‍ ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാക്കിയിട്ടുണ്ട്
പുതിയ നിയമപ്രകാരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും
മറ്റുള്ളവരുടെ ജീവന് ആപത്ത് വരുത്തക്കവിധത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസപ്രകടനം നടത്തുന്നതും ഗുരുതരമായ കുറ്റമാണ്.
ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അധികാരികള്‍ക്ക് അറസ്റ്റ് ചെയ്യാം.
അപകട ശേഷം കടന്നുകളയാന്‍ ശ്രമിച്ചാലും പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യാം.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങള്‍ തടയാനല്ലാതെ നഗരങ്ങളില്‍ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക